ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും, ഹോര്‍മോണുകളുടെ വ്യത്യാസം കൊണ്ടുമൊക്കെ  സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാം. പെട്ടെന്ന് തടികൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന (Skin) ചെറിയ വിടവുകളുടെ പാടുകളാണിത്. 

പ്രസവത്തിനു ശേഷം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് വയറിൽ കാണപ്പെടുന്ന സ്‌ട്രെച്ച് മാർക്കുകൾ (stretch marks). ശരീരഭാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടും, ഹോർമോണുകളുടെ വ്യത്യാസം കൊണ്ടുമൊക്കെ സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകാം. പെട്ടെന്ന് തടികൂടുകയോ കുറയുകയോ ചെയ്യുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന (Skin) ചെറിയ വിടവുകളുടെ പാടുകളാണിത്. സ്ട്രെച്ച് മാർക്കുകൾ മാറാൻ ഇതാ ചില ടിപ്സുകൾ...

ഒന്ന്...

വിവിധ ചർമ്മ പ്രശ്നങ്ങൾക്ക് നാം ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാനും കറ്റാർവാഴ സഹായിക്കും. ദിവസവും വയറിൽ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാക്സ് ഇല്ലാതാക്കാൻ സഹായിക്കും.

രണ്ട്...

ചർമ്മത്തിലുണ്ടാകുന്ന പാടുകളെ അകറ്റാൻ മികച്ചതാണ് വെളിച്ചെണ്ണ. സ്‌ട്രെച്ച്‌ മാർക്കുകളെ അകറ്റാനും വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച്‌ മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം. 

മൂന്ന്...

സ്‌ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ അടുത്ത മികച്ചൊരു വഴിയാണ് ഒലീവ് ഓയിൽ പുരട്ടുന്നത്. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിലെ പാടുകളെ നീക്കം ചെയ്യാൻ സഹായിക്കും.

ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ആരോഗ്യകരമായ ഈ പാനീയങ്ങൾ സഹായിക്കും

നാല്...

സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗങ്ങളിൽ അൽപ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകളാണ് സ്‌ട്രെച്ച് മാർക്കുകളെ അകറ്റാൻ സഹായിക്കുന്നത്.

അഞ്ച്...

സ്‌ട്രെച്ച്‌ മാർക്‌സ് ഇല്ലാതാക്കാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങ. സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗങ്ങളിൽ അൽപം ചെറുനാരങ്ങാ നീര് സ്ഥിരമായി പുരട്ടുന്നത് പാടുകളെ ഇല്ലാതാക്കാൻ സഹായിക്കും. 

ആറ്...

സ്‌ട്രെച്ച് മാർക്കുകൾ അകറ്റാൻ മറ്റൊരു മികച്ച വഴിയാണ് പാൽപ്പാട. പാൽപ്പാട കൊണ്ട് ദിവസവും വയറിൽ മസാജ് ചെയ്യാം. പതിവായി ചെയ്താൽ പാടുകൾ മാറികിട്ടും. 

ഏഴ്...

മുട്ടയുടെ വെള്ളയും സ്‌ട്രെച്ച്‌ മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച്‌മാർക്‌സ് ഉള്ള ഭാ​ഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയിൽ മൂന്ന് ദിവസം ഇത് ചെയ്യാം. മുട്ടയിലെ അമിനോ ആസിഡുകൾക്കും പ്രോട്ടീനുകൾക്കും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. 

എട്ട്...

നാരങ്ങ നീരിന്റെ സ്വാഭാവിക അസിഡിറ്റി പാടുകൾ സുഖപ്പെടുത്താനും കുറയ്ക്കാനും സഹായിക്കുന്നു, വെള്ളരിക്ക നീര് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. നാരങ്ങ നീരും കുക്കുമ്പർ നീരും തുല്യ അളവിൽ മിക്സ് ചെയ്ത് വയറിൽ പുരട്ടുക. 10 മിനുട്ടിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാം.

ഓസ്റ്റിയോപൊറോസിസ്: ഈ അവസ്ഥ തടയുന്നതിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ