കംപ്യൂട്ടർ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾ സ്ക്രീനിന് നേരെ വരത്തക്കവണ്ണം മോണിറ്റർ ക്രമീകരിക്കണം. കംപ്യൂട്ടർ ദീർഘനേരം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ ചെറുവ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ് കഴുത്ത് വേദന. കഴുത്ത് വേദന അല്ലെങ്കിൽ തോൾ വേദന മൂലം ഡോക്ടറെ സമീപിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ, കൈകൾക്ക് കൂടുതൽ ആയാസം നൽകിയുള്ള ജോലികളിൽ ഏർപ്പെടുന്നവർ, കമ്പ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കുന്നവർ, കിടന്നുകൊണ്ട് ഫോണും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നവർ തുടങ്ങിയവരെയൊക്കെ കഴുത്ത് വേദന നിരന്തരം അലട്ടാറുണ്ട്. വിവിധ തൊഴിൽ രീതികളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും വ്യായാമക്കുറവും ഒക്കെ കഴുത്ത് വേദന ഉണ്ടാകാൻ കാരണമാകുന്നു. കഴുത്ത് വേദന കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ....
ഒന്ന്...
ദീർഘ നേരം ഇരുന്നു ചെയ്യേണ്ട ജോലികൾക്കിടയിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും എഴുന്നേറ്റ് നടക്കുകയും കഴുത്തിന് ലഘുവായ വ്യായാമങ്ങൾ നൽകുകയും ചെയ്യുക.
രണ്ട്...
എപ്പോഴും നിവർന്നിരിക്കാൻ ശീലിക്കുക. കസേരയിൽ നിവർന്നിരിക്കാൻ സഹായിക്കുന്ന കുഷ്യനുകളോ തലയിണകളോ ഉപയോഗിക്കാം.
എപ്പോഴും ഫോണില്‍ നോക്കിയിരിക്കുന്നവരാണോ? നിങ്ങള്‍ക്ക് കിട്ടും 'എട്ടിന്‍റെ പണി'...
മൂന്ന്...
കംപ്യൂട്ടർ ഉപയോഗിക്കുമ്പോള്‍ കണ്ണുകൾ സ്ക്രീനിന് നേരെ വരത്തക്കവണ്ണം മോണിറ്റർ ക്രമീകരിക്കണം. കംപ്യൂട്ടർ ദീർഘനേരം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ ചെറു വ്യായാമങ്ങൾ ചെയ്യാവുന്നതാണ്.
നാല്...
കിടന്നുകൊണ്ട് ടിവി, കമ്പ്യൂട്ടർ, ഫോൺ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. കിടന്നുകൊണ്ടുള്ള വായനാശീലവും വേണ്ട.
അഞ്ച്...
ഉറങ്ങാൻ നേരം വലിയ തലയിണയ്ക്ക് പകരം ഉയരം കുറഞ്ഞ തലയിണ ഉപയോഗിക്കാം. കഴുത്ത് വേദനയുള്ളവർ തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
