Asianet News MalayalamAsianet News Malayalam

ദില്ലിയിൽ കൊവി‍ഡ് ബാധിതരിൽ കൂടുതലും സ്ത്രീകൾ; സർവ്വേ

വെെറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നിന്ന് ദില്ലി ഇപ്പോഴും അകലെയാണെന്ന്  ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിലും പൂണെയിലും നടത്തിയ സമാനമായ പഠനങ്ങളിൽ 40 ശതമാനം ത്തിലധികം ആളുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തിയിരുന്നു. 

New study shows more women in Delhi had Covid
Author
Delhi, First Published Aug 21, 2020, 10:50 PM IST

‌ദില്ലിയിൽ കൊവി‍ഡ് ബാധിതരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് സർവ്വേ. ഓഗസ്റ്റ് ആദ്യം നടത്തിയ സിറോ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ദില്ലിയിൽ 32.2% സ്ത്രീകളിലും ആന്റിബോഡി ഉൽപാദിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ,  28.3% പുരുഷന്മാരിൽ മാത്രമാണ് ആന്റിബോഡികൾ വികസിപ്പിച്ചതായി കണ്ടെത്തിയത്. 

സർവ്വേയിൽ 15,000 ത്തിലധികം പേരിൽ മൂന്നിലൊന്ന് പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ കൊവിഡ്  ആന്റിബോഡികൾ ഉണ്ടെന്ന് കണ്ടെത്തി. 18 വയസ്സിന് താഴെയുള്ളവരിൽ ആന്റിബോഡികളുടെ വ്യാപനം 34.7 ശതമാനവും 18-50 വയസ്സിനിടയിലുള്ളവർക്ക് 28.5 ശതമാനവുമാണ്. 50 വയസ്സിന് മുകളിലുള്ളവർക്ക് 31.2 ശതമാനമാണെന്ന് സർവ്വേയിൽ പറയുന്നു.

വെെറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നിന്ന് ദില്ലി ഇപ്പോഴും അകലെയാണെന്ന്  ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിലും പൂണെയിലും നടത്തിയ സമാനമായ പഠനങ്ങളിൽ 40 ശതമാനം ത്തിലധികം ആളുകളിൽ വൈറസിന് എതിരായ ആന്റിബോഡികൾ വികസിച്ചതായി കണ്ടെത്തിയിരുന്നു. 

ഇത്തരം പഠനങ്ങൾ നിർണായകമാണെന്ന് വിദഗ്ദ്ധർ പറയുന്നു, കാരണം വൈറസിന്റെ വ്യാപനം നന്നായി മനസ്സിലാക്കാൻ ​ഗവേഷകരെ സഹായിക്കുന്നു. സർവ്വേയുടെ മൂന്നാം റൗണ്ട് സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും ജെയിൻ പറഞ്ഞു.


കൊവിഡ് ബാധയുള്ളയാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗമെത്തുമോ?

Follow Us:
Download App:
  • android
  • ios