അത്താഴം വെെകി കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. പെട്ടെന്ന് ദഹിക്കാൻ രാത്രിയിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു. 

ശരീരഭാരം കുറയ്ക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തിട്ട് തടി കുറയുന്നില്ലെന്ന് പലരും പറയാറുണ്ട്. രാവിലെ മുതൽ വെെകുന്നേരം വരെയും ക്യത്യമായി ഡയറ്റ് ചെയ്തിട്ട് രാത്രി അമിതഭക്ഷണം കഴിക്കുന്നവരെ കണ്ടിട്ടുണ്ട്. അവിടെയാണ് പലർക്കും തെറ്റ് പറ്റുന്നത്. ശരീരഭാരം കുറയ്ക്കാൻ രാത്രി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ന്യൂട്രീഷനിസ്റ്റായ കവിത ദേവ​ഗൺ പറയുന്നത്. എന്തൊക്കെയാണെന്ന് നോക്കാം...

ഉറക്കമില്ലായ്മ...

പൊണ്ണത്തടി ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ. കുട്ടികളിൽ ഉറക്കമില്ലായ്മ 89 ശതമാനം ശരീരഭാരം വർധിപ്പിക്കാം. ചെറുപ്പക്കാരുടെ ഇടയിൽ 55 ശതമാനവും. ക്യത്യമായി ഉറങ്ങിയില്ലെങ്കിൽ അമിതവിശപ്പ് ഉണ്ടാവുന്നു. അമിതവിശപ്പ് അനുഭവപ്പെട്ടാൽ വയറ് നിറച്ച് ആഹാരം കഴിക്കുന്ന രീതിയാണ് പലരും ചെയ്ത് വരുന്നത്. 

ഈ ശീലം ശരീരഭാരം കൂട്ടുകയേയുള്ളൂവെന്ന് ന്യൂട്രീഷനിസ്റ്റായ കവിത ദേവ​ഗൺ പറയുന്നു. 1000 പേരിൽ നടത്തിയ പഠനത്തിൽ 15.5 ശതമാനം പേർക്ക് ഉറക്കമില്ലായ്മ വലിയ പ്രശ്നമായി പറയുന്നു. ക്യത്യമായി ഉറങ്ങുകയും വ്യായാമവും ചെയ്താൽ ശരീരഭാരം എളുപ്പം കുറയ്ക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

അത്താഴം വെെകി കഴിക്കരുത്...

അത്താഴം വെെകി കഴിക്കുന്നത് ശരീരഭാരം കൂട്ടാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. പെട്ടെന്ന് ദഹിക്കാൻ രാത്രിയിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു. 

20 മിനിറ്റ് വ്യായാമം അത്യാവശ്യം...

രാത്രി ഭക്ഷണം കഴിഞ്ഞ് 20 മിനിറ്റ് ലഘു വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനും ഭക്ഷണം എളുപ്പം ദഹിക്കാനും സഹായിക്കും. രാത്രിയിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാനും ശരീരത്തിലെ കൊഴുപ്പ് അകറ്റാനും ഏറെ നല്ലതാണ്.

കുരുമുളക് വെള്ളം കുടിക്കാം...

ശരീരഭാരം കുറയ്ക്കാൻ വളരെ മികച്ചതാണ് ​കുരുമുളക് വെള്ളം. രാത്രിയിൽ ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒരു ​ഗ്ലാസ് കുരുമുളക് വെള്ളം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കളയാൻ സഹായിക്കും. 

കിടക്കുന്നതിന് മുമ്പ് പാലോ പഴമോ...

രാത്രിയിൽ ഉറക്കക്കുറവുള്ളവർ കിടക്കുന്നതിന് അരമണിക്കൂർ മുമ്പ് ഒരു പഴമോ അല്ലെങ്കിൽ ​ഒരു ഗ്ലാസ് പാലോ കുടിക്കാം. പാലും പഴവും ഉറക്കക്കുറവിന് നല്ല പ്രതിവിധികളാണ്.