Asianet News MalayalamAsianet News Malayalam

തക്കാളിപ്പനി അല്ലപ്പാ ഇത് 'ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ്' ആണ്, പേടി വേണ്ട , മരണ നിരക്കും വളരെ കുറവ്

Tomato fever  തക്കാളിപ്പനി... ഇപ്പോ എവിടെ തിരിഞ്ഞാലും കേൾക്കാം.അങ്ങനെ ഒരു പനി ഉണ്ടോ? ഡെങ്കി പനി , ചിക്കുൻ ​ഗുനിയ ,സ്ക്രബ് ടൈഫസ് സിക്ക എന്നിങ്ങനെ ഉളളതിന്റെ കൂട്ടത്തിൽ തക്കാളി പനികൂടി കയറ്റി നമ്മുടെ സാംക്രമിക രോ​ഗങ്ങളുടെ പട്ടിക നീട്ടുകയാണോ . 

Not Tomato fever that is Hand Foot and Mouth Disease  death rate is very low
Author
Kerala, First Published May 11, 2022, 10:36 PM IST

തക്കാളിപ്പനി... (Tomato fever ) ഇപ്പോ എവിടെ തിരിഞ്ഞാലും കേൾക്കാം.അങ്ങനെ ഒരു പനി ഉണ്ടോ? ഡെങ്കി പനി , ചിക്കുൻ ​ഗുനിയ ,സ്ക്രബ് ടൈഫസ് സിക്ക എന്നിങ്ങനെ ഉളളതിന്റെ കൂട്ടത്തിൽ തക്കാളി പനികൂടി കയറ്റി നമ്മുടെ സാംക്രമിക രോ​ഗങ്ങളുടെ പട്ടിക നീട്ടുകയാണോ . എന്താണ് തക്കാളി പനി എന്നറിയപ്പെടുന്നത്? HFMD അഥവാ ഹാൻഡ് ഫൂട്ട്  ആന്റ് മൗത്ത് ഡിസീസ് ആണ് ഇപ്പോൾ , അല്ല വളരെക്കാലമായി തക്കാളി പനി എന്നറിയപ്പെടുത്തത്. ഇത് വൈറസ് കൊണ്ട് ഉണ്ടാകുന്ന രോ​ഗമാണ്. കോക്സാകി വൈറസ് എ 16 ആണ് രോ​ഗം പടർത്തുന്നത്. അതായത് വൈറൽ പനി പോലെ. എന്നാൽ അപൂർവ രോ​ഗമല്ല. ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത് .

ഹാൻഡ് ഫൂട്ട് ആന്റ് ഫൂട്ട് ഡിസീസ് പിടിപെടുന്നത് കുട്ടികളിലാണ്. വൈറൽ രോഗമാണ്. വൈറസ് ബാധ ഉണ്ടായാൽ മൂന്നു മുതൽ ആറ് ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണിക്കും. പനിയും തൊണ്ട വേദനയുമാണ് ആദ്യ ലക്ഷണം. തുടർന്ന് രണ്ട് നാൾക്കകം വായ്ക്കകം ചുവന്ന് തുടുത്ത് തൊലി ഇളകും. വായ്ക്ക് അകത്ത് പുറകിലായി ഉണ്ടാകുന്ന തൊലി ഇളകൽ വേദന കൂട്ടും. ഉമിനീർ ഇറക്കാൻ പോലും കുഞ്ഞ് കഷ്ടപ്പെടും. പനി, ക്ഷീണം, കൈവെളളയിലും കാൽപത്തിയിലും ചുവന്ന പാടുകൾ ഉണ്ടാകും. കുട്ടികളിൽ കൂടുതലായി കാണുന്ന ഈ രോ​ഗം അപൂർവമായി മുതിർന്നവരിലും ഉണ്ടാകും. മഴക്കാലമാണ് രോഗത്തിന്റെയും ആരംഭ കാലം.

Read more: 'തക്കാളിപ്പനി'യോ? എന്താണത്!, ലക്ഷണങ്ങളും കാരണങ്ങളും പരിചരണവും

രോഗിയിൽ നിന്ന് നേരിട്ടാണ് രോഗം പടരുന്നത്. ഉമിനീരിൽ നിന്നും നേരിട്ടുളള സമ്പർക്കം വഴിയും ഒക്കെ രോഗം പടരും. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിൽസ. പാരസെറ്റമോൾ, വായ്പുണ്ണിനുള്ള മരുന്ന് അങ്ങനെ നൽകും. ചിലപ്പോൾ പനി മൂത്ത് മസ്തിഷ്ക ജ്വരത്തിലേക്ക് കാര്യങ്ങളെത്താം. എന്നാൽ അത് സീരിയസാകുമെന്ന് കരുതണ്ട. മോർട്ടാലിറ്റി റേറ്റ് അഥവ മരണ നിരക്ക് തീരെ കുറവാണ് ഈ രോഗത്തിന്.

രോഗം വന്നു കഴിഞ്ഞാൽ

പനി വന്നാൽ കുളിക്കാൻ മടിക്കുന്നവരാണ് മലയാളികളേറെയും. എന്നാൽ ഈ രോ​ഗം പിടിപെടുന്ന കുഞ്ഞുങ്ങളെ കൃത്യമായി ദിവസവും കുളിപ്പിക്കണം. എന്നാൽ ശരീരത്തിലെ കുരുക്കൾ പൊട്ടാതെ സൂക്ഷിക്കുകയും വേണം. കുഞ്ഞിന് എരിവോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത രീതിയിൽ ഭക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.   ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് രോഗത്തേക്കാൾ ജാഗ്രത വേണ്ട ഡെങ്കി, ചിക്കൻ പോക്സ്, മഞ്ഞപ്പിത്തം, സ്ക്രബ് ടൈഫസ്, സിക്ക തുടങ്ങി ​ഗുരുതരമായേക്കാവുന്ന സാംക്രമിക രോഗങ്ങളുടെ വലിയ പട്ടിക ഉണ്ട് നമ്മുടെ കയ്യിൽ. മരണനിരക്ക് കൂടിയ ഈ രോഗങ്ങളെക്കൂടി കരുതണം വരും നാളുകളിൽ...

Follow Us:
Download App:
  • android
  • ios