ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൊവിഡിനെ ചെറുക്കാനും ചില സപ്ലിമെന്റുകൾ സഹായിച്ചേക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

കൊവിഡിനെ ചെറുക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും കൊവിഡിനെ ചെറുക്കാനും ചില സപ്ലിമെന്റുകൾ സഹായിച്ചേക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ കൊവിഡ് കാലത്ത് ശരീരത്തിന് ആവശ്യമായ നാല് പോഷകങ്ങള്‍ ഏതൊക്കെയാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ പറയുന്നു.

സിങ്ക്...

ദിവസവും 50 മില്ലിഗ്രാം സിങ്ക് ശരീരത്തിന് ആവശ്യമാണെന്ന് പൂജ മഖിജ പറയുന്നു. സാധാരണ മൾട്ടി-വിറ്റാമിനുകളിൽ 5-10 മില്ലിഗ്രാം സിങ്ക് മാത്രമേ അടങ്ങിയിട്ടുള്ളൂ. സിങ്ക് ശരീരത്തിലെ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ ധാതുവാണ് . ഉപാപചയം, ദഹനം, നാഡികളുടെ പ്രവർത്തനം, മറ്റ് പല പ്രക്രിയകൾക്കും സഹായിക്കുന്ന 300 ഓളം എൻസൈമുകളുടെ പ്രവർത്തനത്തിന് സിങ്ക് ആവശ്യമാണെന്ന് പൂജ പറയുന്നു. മുട്ട, പയർ, കടല, നട്സ്, സോയ ഉൽപ്പന്നങ്ങൾ, ചുവന്ന മാംസം എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്.

വിറ്റാമിൻ സി...

ദിവസവും 1,000 മില്ലിഗ്രാം വിറ്റാമിൻ സി ശരീരത്തിന് ആവശ്യമാണ്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുകയും രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും. ഓറഞ്ച്, സ്ട്രോബെറി, ബ്രോക്കോളി, നെല്ലിക്ക, നാരങ്ങ എന്നിവ വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്.

വിറ്റാമിൻ ഡി...

മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും വിഷാദം ഒഴിവാക്കുന്നതിലും വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ശരീരഭാരം കുറയ്ക്കാനോ ഹൃദ്രോഗം തടയാനോ ശ്രമിക്കുകയാണെങ്കിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് പരിഗണിക്കണമെന്ന് പൂജ പറയുന്നു.

കുർക്കുമിൻ...

മഞ്ഞളിൽ നിന്നും വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദിവസേന 500 മില്ലിഗ്രാം കുർക്കുമിൻ ശരീരത്തിന് ആവശ്യമാണ്. ഇതിലെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ​ഗുണങ്ങൾ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു.

'ബ്രസീല്‍ വൈറസ് കൊവിഡ് വ്യാപനം ശക്തമാക്കും, നേരത്തേ രോഗം വന്നവരില്‍ വീണ്ടും വരാനും സാധ്യത'

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona