Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾക്ക് കഴിക്കാവുന്ന മൂന്ന് തരം നട്സുകൾ...

പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. സാധാരണ പ്രമേഹരോഗികള്‍ അന്നജം അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്.

nuts for diabetic patients
Author
Thiruvananthapuram, First Published Oct 3, 2020, 1:34 PM IST

രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. സമയത്ത് ചികിത്സിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും. പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്.

പ്രമേഹം നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് നിലനില്‍ക്കുന്നത്. സാധാരണ പ്രമേഹരോഗികള്‍ അന്നജം കുറഞ്ഞ അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ  ഭക്ഷണമാണ് കഴിക്കേണ്ടത്.

നട്സ് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നട്സ് പോഷകസമ്പുഷ്ടവും ആരോഗ്യകരവുമാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഇവയ്ക്കുണ്ട്. പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ചില നട്സ് ഏതൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

ബദാം ആണ് ഈ പട്ടികയിലെ ഒന്നാമന്‍. പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ബദാം നല്ലതാണ്.

രണ്ട്...

ദിവസവും ഒരു പിടി വാള്‍നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് ഗുണം ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇവ കഴിക്കുന്നത് നല്ലതാണ്. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യത കുറയ്ക്കും. മാത്രമല്ല വാൾനട്ടിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. 15 ആണ് വാള്‍നട്ടിന്‍റെ  ഗ്ലൈസെമിക് ഇൻഡക്സ് നില. കുതിർത്ത വാൾനട്ട് കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. 

മൂന്ന്...

പ്രമേഹരോഗികള്‍ക്ക് അണ്ടിപരിപ്പും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദിവസവും ഒരുപിടി അണ്ടിപരിപ്പ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള രോഗങ്ങളെ അകറ്റാൻ സഹായിക്കും. 

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രഭാത ഭക്ഷണത്തോടൊപ്പം ഇവ കുടിക്കാം...

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios