Asianet News MalayalamAsianet News Malayalam

കൊവിഡ് 19; അമിതവണ്ണം പ്രശ്നക്കാരനോ, വിദ​​ഗ്ധർ പറയുന്നത്

ലൂസിയാനയിലും മിസിസിപ്പിയിലും മരണമടഞ്ഞ കൊവിഡ് 19 രോഗികളിൽ അധികം പേരും  അമിതവണ്ണമുള്ളവരായിരുന്നുവെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു.

Obesity a major risk factor for COVID-19, doctor says
Author
Georgia, First Published Apr 17, 2020, 3:39 PM IST

അമിതവണ്ണമുള്ള ആളുകളിൽ ഗുരുതരമായ കൊവിഡ് 19 അനുബന്ധ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കുമെന്ന് ജോർജിയയിലെ ആൽബാനിയിലെ ഫോബ് പുറ്റ്നി മെമ്മോറിയൽ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ, ഡോ. സ്റ്റീവൻ കിച്ചൻ പറഞ്ഞു.കൊവിഡ് 19 ന്യുമോണിയയിലേക്ക് നയിച്ചേക്കാം, ഇത് നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കാമെന്നും അദ്ദേഹം പറയുന്നു.

 ജോർജിയയിലും യുഎസിലും മൊത്തത്തിൽ വർദ്ധിച്ചുവരുന്ന പ്രശ്നമാണ് അമിതവണ്ണം. കൗണ്ടി ഹെൽത്ത് റാങ്കിംഗ് അനുസരിച്ച് മുതിർന്നവരിൽ മൂന്നിൽ ഒരാൾ അമിതവണ്ണമുള്ളവരാണ്. അഗസ്റ്റ സർവകലാശാലയിലെ മെഡിക്കൽ കോളേജ് ഓഫ് ജോർജിയയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കൊറോണ വെെറസ് ബാധിച്ച രോ​ഗികളിൽ പകുതിയിലധികം പേരും അമിതവണ്ണമുള്ളവരാണെന്നും കിച്ചൻ പറയുന്നു.

അമിതവണ്ണമുള്ളവരിൽ അപകടസാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.  ലൂസിയാനയിലും മിസിസിപ്പിയിലും മരണമടഞ്ഞ കൊവിഡ് 19 രോഗികളിൽ അധികം പേരും  അമിതവണ്ണമുള്ളവരായിരുന്നുവെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്തു. അമിതവണ്ണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് രോഗാണുക്കളോട് പോരാടുന്നത് ശരീരത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതവണ്ണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് വിദ്​ഗധർ മുന്നറിയിപ്പ് നൽകുന്നു.അത് കൂടാതെ, ശ്വാസകോശത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കൊറോണ വൈറസ് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനത്തിൽ പറയുന്നു.  കൊറോണ വെെറസ് അമിതവണ്ണമുള്ള ആളുകളിൽ കൂടുതല്‍ കടുത്ത ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

 

Follow Us:
Download App:
  • android
  • ios