മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ ഇത് കൊവിഡ് അണുബാധയെ അകറ്റിനിര്‍ത്താം. എങ്കില്‍ പോലും രോഗത്തെ കുറിച്ച് ശരിയായ അവബോധമുണ്ടാകാത്തതിനാല്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയുമ്പോള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും  വിദഗ്ധര്‍ പറയുന്നു.

കൊവിഡ് 19മായുള്ള നിരന്തര പോരാട്ടത്തില്‍ ( Covid 19 Criis ) തന്നെയാണ് നാമിപ്പോഴും.കൊവിഡ് വാക്‌സിന്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ രോഗവ്യാപനം ശക്തമാക്കുകയും ( Virus Variants ഇതിന് പിന്നാലെ കൊവിഡ് തരംഗങ്ങള്‍ സംഭവിക്കുകയും ചെയ്യുകയാണ്. 

ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നീ വൈറസ് വകഭേദങ്ങള്‍ക്ക് പിന്നാലെ എത്തിയ ഒമിക്രോണ്‍ ആണ് ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവുമധകം കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. ഒമിക്രോണ്‍ തന്നെ ബിഎ.1, ബിഎ.2 , ബിഎ 1.1 എന്നിങ്ങനെ പല ഉപവകഭേദങ്ങളും ആയിട്ടുണ്ട്. 

ഇക്കൂട്ടത്തില്‍ ബിഎ.2 വൈറസാണ് നിലവില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ തന്നെ ഒമിക്രോണ്‍ ബിഎ.2 വൈറസ് വകഭേദമാണ് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകളിലേക്ക് എത്തിക്കുന്നതെന്നും വ്യക്തം. 

ബിഎ.2 വൈറസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയും കനക്കുന്നുണ്ട്. ഇത് ഡെല്‍റ്റയെ പോലെ മറ്റൊരു കൊവിഡ് തരംഗത്തിലേക്ക് നമ്മെ നയിക്കുമോയെന്നതാണ് ഏവരുടെയും സംശയം. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ഉത്തരവാദിത്തപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. 

മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ ഇത് കൊവിഡ് അണുബാധയെ അകറ്റിനിര്‍ത്താം. എങ്കില്‍ പോലും രോഗത്തെ കുറിച്ച് ശരിയായ അവബോധമുണ്ടാകാത്തതിനാല്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയുമ്പോള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍, അസുഖങ്ങളുള്ളവര്‍, പ്രതിരോധശേഷി കുരഞ്ഞവര്‍, ചില മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരിലെല്ലാം ബിഎ.2 വൈറസ് അണുബാധ പെട്ടെന്നുണ്ടാകാമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ എന്‍-95 മാസ്‌കോ കെഎന്‍ 95 മാസ്‌കോ എല്ലാം ധരിക്കുന്നതാണ് ഉചിതം. അതുപോലെ കഴിയുന്നതും ആള്‍ക്കൂട്ടം ഒഴിവാക്കി, സുരക്ഷിതമായി തനിയെ നില്‍ക്കാനും സാധിക്കണം. 

ഇനി ബിഎ.2വിന്റെ ഗോഗതീവ്രതയെ കുറിച്ച് ചോദിച്ചാല്‍ സാധാരണനിലയില്‍ ഒമിക്രോണിനുള്ള അത്രയും തന്നെ രോഗതീവ്രതയാണ് ഇതിലും വരികയുള്ളൂ. ഒമിക്രോണിന്റെ തന്നെ ലക്ഷണങ്ങളാണ് ഇതിലും കാണുന്നത്. ജലദോഷം, ശരീരവേദന, തലവേദന, വയറുവേദന, തൊണ്ടവേദന, വയറിളക്കം, മൂക്കൊലിപ്പ്, തളര്‍ച്ച, ചുമ എന്നിവയെല്ലാം തന്നെ ഒമിക്രോണില്‍ ലക്ഷണമായി വരാം.

Also Read:- യുഎസിൽ കൊവിഡ‍് 19ന്റെ ഒമിക്രോൺ ബിഎ2 ഉപവകഭേദം പടരുന്നതായി റിപ്പോർട്ടുകൾ

'ആല്‍ഫ', 'ബീറ്റ', എന്നീ വൈറസുകള്‍ക്ക് ശേഷം വന്ന 'ഡെല്‍റ്റ' വൈറസ് വകഭേദം ഇന്ത്യയടക്കം പല രാജ്യങ്ങളിലും ശക്തമായ കൊവിഡ് തരംഗമാണ് സൃഷ്ടിച്ചത്. എളുപ്പത്തില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഡെല്‍റ്റയുണ്ടാക്കിയ ഭീതിയോളമെത്തിയില്ല ഇതിന് ശേഷം വന്ന ഒമിക്രോണ്‍ തരംഗം. ഡെല്‍റ്റയെക്കാള്‍ മൂന്ന് മടങ്ങിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ കഴിയുമെന്നായിട്ടും ഡെല്‍റ്റ സൃഷ്ടിച്ച പ്രതിസന്ധികളൊന്നും ഒമിക്രോണ്‍ പിന്തുടര്‍ന്നില്ല എങ്കിലും ഒമിക്രോണിനെയും ആശങ്കപ്പെടേണ്ട രോഗകാരികളുടെ പട്ടികയില്‍ തന്നെയാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്... Read More...