Asianet News MalayalamAsianet News Malayalam

Omicron : ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒമിക്രോണ്‍ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തില്‍ പറയുന്നു. 

Omicron three times more contagious than Delta, enforce containment measures
Author
Delhi, First Published Dec 22, 2021, 11:43 AM IST

കൊറോണ വൈറസ് വകഭേദമായ ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദമായ ഒമിക്രോൺ എന്ന് കേന്ദ്രസർക്കാർ. പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഒമിക്രോൺ വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കത്തിൽ പറയുന്നു. അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപേ തയ്യാറെടുപ്പുകൾ എടുക്കാനാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഒമിക്രോൺ ഭീഷണിക്കൊപ്പം തന്നെ രാജ്യത്ത് ഡെൽറ്റ വകഭേദത്തിന്റെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. 

രോഗവ്യാപനം തടയാൻ ആവശ്യമെങ്കിൽ രാത്രി കർഫ്യൂ, ആൾക്കൂട്ടനിയന്ത്രണം തുടങ്ങിയ നടപടികൾ സ്വീകരിക്കാമെന്നും കത്തിൽ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കണമെന്നും കത്തിൽ പറയുന്നു. 

ഡെൽറ്റ വേരിയന്റിനേക്കാൾ കുറഞ്ഞത് മൂന്നിരട്ടി വ്യാപനശേഷി പുതിയ വകഭേദമായ ഒമിക്രോണിനുണ്ടെന്ന്  പ്രാഥമിക തെളിവുകൾ കാണിക്കുന്നതായി കത്തിൽ പറയുന്നു. സൂചിപ്പിച്ചു. കൂടാതെ, ഡെൽറ്റ വേരിയന്റ് ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്.

കൊവിഡ് 19 പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോൺ ( Omicron Variant ). ഏതാനും ആഴ്ചകൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ( South Africa )  ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിന് ശേഷം ചുരുങ്ങിയ സമയത്തിനകം തന്നെ ഇന്ത്യ അടക്കം പല രാജ്യങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചു. 

പല തവണ ജനിതകവ്യതിയാനത്തിന് വിധേയമായ ഒമിക്രോൺ വകഭേദം കൊവിഡ് വ്യാപനം അതിവേഗത്തിലാക്കും എന്നതാണ് ഏറെ ആശങ്കാജനകമായ വസ്തുത. 

ഒമിക്രോൺ വകഭേദം; അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന

Follow Us:
Download App:
  • android
  • ios