വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഡെല്‍റ്റയേക്കാള്‍ കുറച്ച് ആരോഗ്യപ്രശ്‌നങ്ങൾ മാത്രമേ ഒമിക്രോണ്‍ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.
മുൻ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം ബാധിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരിയാണ്. രോഗികളെ വലിയ തോതിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങൾക്കിടയാക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഇതുവരെ ഏറ്റവും കൂടുതൽ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ ആളുകളിലേക്ക് ഒമിക്രോൺ പിടിപെടുന്നുണ്ട്. വാക്‌സിൻ സ്വീകരിച്ചവരിൽ ഡെൽറ്റയേക്കാൾ കുറച്ച് ആരോഗ്യപ്രശ്‌നങ്ങൾ മാത്രമേ ഒമിക്രോൺ സൃഷ്ടിക്കുന്നുള്ളൂവെന്നതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാൻ കഴിയില്ലെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.
ഒമിക്രോൺ വകഭേദത്തോടെ കൊവിഡ് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ടെഡ്രോസ് അദാനോം പറഞ്ഞു. അധികപേരിലും ഒമിക്രോൺ കാര്യമായ ലക്ഷണങ്ങൾ പ്രകടമാക്കുന്നില്ല. അതുപോലെ തന്നെ ഡെൽറ്റയിൽ നിന്ന് വ്യത്യസ്തമായി ഓക്‌സിജൻ നില താഴുന്ന സാഹചര്യവും ഒമിക്രോൺ കാര്യമായി സൃഷ്ടിക്കുന്നില്ല. ഇക്കാരണങ്ങൾ കൊണ്ട് ഒമിക്രോണിനെ നിസാരവത്കരിക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഒമിക്രോൺ ഒരു സാധാരണ വെെറസാണെന്ന് ആരും കരുതരുത്. അങ്ങനെ ചിന്തിക്കുന്നുവെങ്കിൽ അത് അപകടമാണ്. ഡെൽറ്റയെ അപേക്ഷിച്ച് രോഗതീവ്രത കുറവാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യങ്ങളും കുറവാണെന്നും കാണുമ്പോൾ ആണ് ഇത്തരം ചിന്തകളുണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള വിദഗ്ധ ഡോ. മരിയ വാൻഖെർകോവ് പറയുന്നു.
കൊവിഡ് മൂന്നാംതരംഗ മുന്നൊരുക്കം: ഹോംകെയര്‍ മാനേജ്‌മെന്‍റ് പരിശീലനം സംഘടിപ്പിക്കും; ആരോഗ്യമന്ത്രി
