Asianet News MalayalamAsianet News Malayalam

ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യത : വിദ​ഗ്ധർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ലോകാരോ​ഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു. 

Omicron wave likely to subside by March Experts
Author
Trivandrum, First Published Jan 14, 2022, 1:49 PM IST

ഒമിക്രോൺ തരംഗം മാർച്ചോടെ കുറയാൻ സാധ്യതയെന്ന് വിദ​ഗ്ധർ. നിലവിൽ ഉയർന്ന തോതിൽ പകരുന്ന കൊവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോൺ മാർച്ചോടെ കുറയുമെന്നാണ് കരുതുന്നതെന്ന് പൊതുജനാരോഗ്യ വിദഗ്ധർ പറയുന്നു. ഡെൽറ്റയേക്കാൾ വളരെ അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യപാനമെന്ന് ലോകാരോ​ഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ കുറഞ്ഞ പ്രതിരോധശേഷിയുള്ള ആളുകളിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ മെട്രോകളിൽ വ്യാപിച്ചതിന് ശേഷം ഇത് ഗ്രാമീണ മേഖലകളിലേക്ക് വ്യാപിക്കാമെന്നും അഗർവാൾ പറഞ്ഞു.

കൊവിഡിന്റെ മറ്റ്‌ വകഭേദങ്ങളേക്കാൾ വേഗത്തിലാണ്‌ ഒമിക്രോൺ പടരുന്നത്. വാക്സിനേഷൻ എടുത്തവരിൽ പോലും രോ​ഗം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധൻ ഡോ.ആന്റണി ഫൗസി മുന്നറിയിപ്പ് നൽകുന്നു. ഒമിക്രോൺ നവംബറിൽ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തി. 

ലോകാരോഗ്യ സംഘടന ആശങ്കയുടെ വകഭേദം ആയി തരംതിരിച്ചിട്ടുണ്ട്. ഒമിക്രോൺ ഡെൽറ്റയേക്കാൾ വളരെ വേഗത്തിൽ പടരുന്നു എന്നതിന് ഇപ്പോൾ തെളിവുകളുണ്ടെന്ന് ‌വിദ​ഗ്ധർ പറയുന്നു.

Read more : ഒമിക്രോണ്‍; വീട്ടിലും ശ്രദ്ധിക്കേണ്ടതുണ്ട്, ഹോം കെയര്‍ മാനേജ്‌മെന്‍റില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

 

Follow Us:
Download App:
  • android
  • ios