Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കൂ, ഓണ്‍ലൈന്‍ ഷോപ്പിംഗിന് അടിമയാകുമ്പോൾ സംഭവിക്കുന്നത്...

ഓൺലൈൻ ഷോപ്പിംഗിന് അടിമപ്പെടുന്നതിനെ കംപൾസീവ് ബൈയിംഗ് ഡിസോർഡർ (compulsive buying disorder) അല്ലെങ്കിൽ ഒനിയോമാനിയ എന്ന് പറയുന്നു. ഓൺലൈൻ ഷോപ്പിംഗ് ആസക്തി ജീവിതത്തിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന ഒരു പ്രശ്നമാണെന്ന് ഗുരുഗ്രാമിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അങ്കുർ സിംഗ് കപൂർ പറയുന്നു.

online shopping addiction causes and tips to stop
Author
First Published May 22, 2024, 4:31 PM IST

ഷോപ്പിംഗ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇന്ന് അധികം പേരും ഓൺലൈൻ ഷോപ്പിംഗിന് അടിമയാണ്. മുതിർന്നവർക്ക് എപ്പോഴും പ്രിയം ഓഫ്‌ലൈൻ ഷോപ്പിംഗ് അഥവാ നേരിട്ടുള്ള ഷോപ്പിംഗാണ് തന്നെയാകും. എന്നാൽ ചെറുപ്പക്കാർക്ക് കൂടുതൽ പ്രിയം എപ്പോഴും ഓൺലൈൻ ഷോപ്പിംഗാണ്. 

ആമസോൺ, ഫ്ലപ്പ് കാർട്ട് തുടങ്ങിയ കമ്പനികൾ നിരവധി ഓഫറുകളാണ് നൽകുന്നതും.ലോകത്ത് എവിടെയിരുന്നും ഷോപ്പിംഗ് നടത്താമെന്നതാണ് ഓൺലൈൻ ഷോപ്പിംഗിനെ ഇത്രയും സ്വീകാര്യമാക്കുന്നത്. ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗച്ച് കാഷ്‌ലെസ്സായി സ്മാർട്ട് ഷോപ്പിംഗ് നടത്താമെന്നതും ഓൺലൈൻ ഷോപ്പിംഗിന്റെ പ്രത്യേകതയാണ്.

ഓൺലൈൻ ഷോപ്പിംഗിന് അടിമപ്പെടുന്നതിനെ 'കംപൾസീവ് ബൈയിംഗ് ഡിസോർഡർ' (compulsive buying disorder) അല്ലെങ്കിൽ ഒനിയോമാനിയ എന്ന് പറയുന്നു. ഓൺലൈൻ ഷോപ്പിംഗ് ആസക്തി ജീവിതത്തിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന ഒരു പ്രശ്നമാണെന്ന് ഗുരുഗ്രാമിലെ ആർട്ടെമിസ് ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അങ്കുർ സിംഗ് കപൂർ പറയുന്നു.

മാത്രമല്ല ഓൺലൈൻ ഷോപ്പിംഗിൽ അടിമയാകുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും ബന്ധങ്ങളിലെ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ഓൺലൈൻ ഷോപ്പിംഗ് ആസക്തിക്ക് നിരവധി ഘടകങ്ങൾ കാരണമാകുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ഏകാന്തത എന്നിവയെ നേരിടാനുള്ള ഒരു മാർഗമായി വ്യക്തികൾ ഓൺലെെൻ ഷോപ്പിംഗ് ഉപയോഗിച്ചേക്കാം. ഷോപ്പിംഗിൽ നിന്ന് ലഭിക്കുന്ന താൽക്കാലിക ആശ്വാസമോ സന്തോഷമോ സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകും.

അമിതമായ ഓൺലൈൻ ഷോപ്പിംഗ് സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിക്കുമെന്ന കാര്യം പലരും അറിയാതെ പോകുന്നു. കൂടാതെ, ഈ സ്വഭാവം സാമൂഹികമായ ഒറ്റപ്പെടലിലേക്കും നയിച്ചേക്കാം. സാമൂഹികമായി ഇടപെടാനുള്ള കഴിവുകൾ ഇത്തരം ഷോപ്പിംഗ് നശിപ്പക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പണം നോക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും ഷോപ്പിം​​ഗ് രീതിയിലേയ്‌ക്ക് കാര്യങ്ങൾ മാറുന്നു. ഇത് സാമ്പത്തിക ബുദ്ധിമുട്ടിനും കുടുംബബന്ധങ്ങളെയും ദോഷകരമായി ബാധിക്കും.

ഇടയ്ക്കിടെ ദഹനസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്...

 

Latest Videos
Follow Us:
Download App:
  • android
  • ios