Asianet News MalayalamAsianet News Malayalam

മുഖകാന്തി കൂട്ടാൻ ഓറഞ്ചിന്റെ തൊലി ; ഉപയോ​ഗിക്കേണ്ട വിധം

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

orange peel face packs for skin glow
Author
First Published Apr 20, 2024, 10:14 PM IST

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ് ഓറഞ്ച്. ഇറി മുതൽ സൗന്ദര്യ സംരക്ഷണത്തിന് ഓറഞ്ച് മാത്രമല്ല ഓറഞ്ചിന്റെ തൊലിലും ഉപയോ​ഗിക്കാവുന്നതാണ്. ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യുടെ അളവിനേക്കാൾ കൂടുതൽ അതിന്റെ തൊലിയിൽ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ ഓറഞ്ചിന്റെ തൊലി ഈ രീതിയിൽ ഉപയോ​ഗിക്കാം...

ഒന്ന്...

ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.

രണ്ട്...

2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ ഓട്സ് പൊടിച്ചതും, ഒരു ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. മുഖത്തെ ഇരുണ്ട നിറം മാറാൻ ഈ പാക്ക് സഹായിക്കും.

മൂന്ന്...

ഒരു പാത്രത്തിൽ 2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതും 2 ടീസ്പൂൺ പാൽ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. ഇത് 15 മിനുട്ട് നേരം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

പക്ഷിപ്പനി‍ ; പ്രതിരോധിക്കാനുള്ള നാല് മാർഗ്ഗങ്ങൾ

Follow Us:
Download App:
  • android
  • ios