Asianet News MalayalamAsianet News Malayalam

അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുത‌ലെന്ന് റിപ്പോർട്ട്

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് എൻ‌എഫ്‌എൽ‌ഡിയെ ഒരു പരിധി വരാൻ അകറ്റാൻ സഹായിക്കും. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' ഉണ്ടാകുക. 

Overweight Diabetic People At Risk Of Developing Non-Alcoholic Fatty Liver Disease
Author
Delhi, First Published Feb 24, 2021, 9:06 PM IST

അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' (എൻഎഎഫ്എൽഡി) ഉണ്ടാകാനുള്ള സാധ്യത കൂടുത‌ലെന്ന് റിപ്പോർട്ട്.

ടൈപ്പ് 2 പ്രമേഹമുള്ളവരിൽ 40 മുതൽ 80 ശതമാനം വരെയും അമിതവണ്ണമുള്ളവരിൽ 30 മുതൽ 90 ശതമാനം വരെയും എൻ‌എഫ്‌എൽ‌ഡി ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

എൻ‌എ‌എഫ്‌എൽ‌ഡി ഉള്ളവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ'.

അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതൽ കണ്ടുവരുന്നത്. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് എൻ‌എഫ്‌എൽ‌ഡിയെ ഒരു പരിധി വരാൻ അകറ്റാൻ സഹായിക്കും. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുക.

ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇൻസുലിൻ പ്രതിരോധം, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം എന്നിവ എന്‍എഎഫ്എല്‍ഡിയിലേക്ക് നയിച്ചേക്കാം.

വണ്ണം കുറയ്ക്കാൻ തുടക്കത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

Follow Us:
Download App:
  • android
  • ios