Asianet News MalayalamAsianet News Malayalam

അമിതഭാരം കുട്ടികളില്‍ ഉയര്‍ന്ന ബിപിക്ക് കാരണമാകുമെന്ന് പഠനം

ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറോളം ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാകാം. ഹെൽത്തി ഡയറ്റും ക്യത്യമായുള്ള വ്യായാവും നൽകിയാൽ കുട്ടികളിൽ അമിതവണ്ണം കുറയ്ക്കാനാകുമെന്ന് ഗാലൻ പറഞ്ഞു.

Overweight kids have twice the odds for high blood pressure
Author
Trivandrum, First Published Jul 7, 2019, 2:56 PM IST

അമിതഭാരം കുട്ടികളില്‍ ഉയര്‍ന്ന ബിപിക്ക് കാരണമാകുമെന്ന് പഠനം. ബിപി മാത്രമല്ല ഭാവിയിൽ പക്ഷാഘാതം, ഹൃദ്രോ​ഗം എന്നിവ വരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. യൂറോപ്യൻ ജേണൽ ഓഫ് പ്രിവെന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

വീഡിയോ ​ഗെയിമും കമ്പ്യൂട്ടറുമാണ് കുട്ടികളെ ഏറ്റവും കൂടുതൽ പൊണ്ണത്തടിയിൽ കൊണ്ടെത്തിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. സ്പെയിനിലെ Carlos III Health Institute ലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രക്ഷിതാക്കൾ കുട്ടികളെ ദിവസവും ഒരു മണിക്കൂറെങ്കിലും കായിക പരിപാടികളിൽ വിടണമെന്ന് ​ഗവേഷകനായ ഇനാക്കി ഗാലൻ പറയുന്നു. ഗർഭകാലത്ത് പുകവലിക്കുന്നത് കുട്ടികളിൽ അമിതവണ്ണത്തിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു..

പൊണ്ണത്തടിയും ഉയർന്ന രക്തസമ്മർദ്ദവുമുള്ള 1,796 കുട്ടികളിൽ പഠനം നടത്തുകയായിരുന്നു. ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറോളം ചടഞ്ഞിരിക്കുന്ന കുട്ടികൾക്ക് അമിതവണ്ണം ഉണ്ടാകാം. ഹെൽത്തി ഡയറ്റും ക്യത്യമായുള്ള വ്യായാവും നൽകിയാൽ കുട്ടികളിൽ അമിതവണ്ണം കുറയ്ക്കാനാകുമെന്ന് ഗാലൻ പറഞ്ഞു. നീന്തൽ, യോ​ഗ, ഓട്ടം, നടത്തം പോലുള്ള വ്യായാമങ്ങൾ കുട്ടികളെ ശീലിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു. 

കുട്ടികളിൽ പൊണ്ണത്തടി കുറയ്ക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

1. ആപ്പിൾ, ഓറഞ്ച്, പേരക്ക, തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ധാരാളം നൽകുക. ആഹാരത്തിന് ശേഷം ഏതെങ്കിലും ഒരു ജ്യൂസ് നൽകാവുന്നതാണ്.പച്ചക്കറികൾ ധാരാളം ഉൾപ്പെടുത്തുക.. 

2. ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവ പൂർണമായി ഒഴിവാക്കുക. എണ്ണയിൽ അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയും ഒഴിവാക്കേണ്ടതാണ്.

3. പരമാവധി വീട്ടിൽ തന്നെ ഉണ്ടാക്കിയ ഭക്ഷണങ്ങൾ നൽകുക. ചോറ്, മെെദ, ചോക്ലേറ്റ്സ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. 
 

Follow Us:
Download App:
  • android
  • ios