Asianet News MalayalamAsianet News Malayalam

2021 ഏപ്രിലിലോടെ ഓക്സ്ഫോർഡ് വാക്‌സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ

രണ്ട് ഡോസിന് പരമാവധി ആയിരം രൂപയാകും വില. അന്തിമ ഫലവും റെഗുലേറ്ററി അംഗീകാരങ്ങളും അടിസ്ഥാനമാക്കി ഇത് നിശ്ചയിക്കും. 2024 ലോടെ എല്ലാ ഇന്ത്യക്കാർക്കും കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പൂനാവാല പറഞ്ഞു.

Oxford vaccine will be available by April 2021 according to the CEO of the Serum Institute
Author
Mumbai, First Published Nov 20, 2020, 12:55 PM IST

അടുത്ത ഏപ്രിലിലോടെ രാജ്യത്ത് ഓക്സ്ഫോർഡ് വാക്‌സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനാവാല. ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും ഫെബ്രുവരിയോടെയും പൊതു ജനങ്ങൾക്ക് ഏപ്രിലിലും വാക്‌സിൻ ലഭ്യമാകുമെന്നു സെറം മേധാവി വ്യക്തമാക്കി. 

രണ്ട് ഡോസിന് പരമാവധി ആയിരം രൂപയാകും വില. അന്തിമ ഫലവും റെഗുലേറ്ററി അംഗീകാരങ്ങളും അടിസ്ഥാനമാക്കി ഇത് നിശ്ചയിക്കും. 2024 ലോടെ എല്ലാ ഇന്ത്യക്കാർക്കും കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പൂനാവാല പറഞ്ഞു.

ഓരോ ഇന്ത്യക്കാരനും കുത്തിവയ്പ് എടുക്കാൻ രണ്ടോ മൂന്നോ വർഷമെടുക്കും, വിതരണ തടസ്സങ്ങൾ കാരണം മാത്രമല്ല, ബജറ്റ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ കാര്യങ്ങളും ആവശ്യമാണ്...- പൂനാവാല വ്യക്തമാക്കി. ആളുകൾ രണ്ട് ഡോസ് വാക്‌സിൻ എടുക്കാൻ തയ്യാറാകുകയാണെങ്കിൽ 2024 ലോടെ എല്ലാവർക്കും വാക്‌സിൻ ഉറപ്പു വരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 കുട്ടികൾ‌ കുറച്ച് നാൾ കാത്തിരിക്കേണ്ടിവരും. കൊവിഡ് കുട്ടികളെ അധികം ബാധിക്കില്ലെന്നാണ് ഞങ്ങൾ‌ കരുതുന്നതെന്ന്  പൂനവല്ല പറഞ്ഞു. പ്രായമായവരിൽ രോഗ പ്രതിരോധ ശേഷി സൃഷ്ടിക്കാൻ ഓക്സ്ഫോർഡ് വാക്‌സിന് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 70 വയസിന് മുകളിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഓക്സ്ഫോർഡുമായി ചേർന്നു ആസ്ട്രസെനക നിർമിക്കുന്ന വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞത്.

Follow Us:
Download App:
  • android
  • ios