ലിം​ഗത്തിൽ കുടുങ്ങിയ ഇരുമ്പുവളയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 40 കാരനായ യുവാവ് സെക്സ് കൂടുതൽ ആസ്വദിക്കുന്നതിനായാണ് ഇരുമ്പുവളയം ഉപയോ​ഗിച്ചിരുന്നത്. ‌വളയത്തിന് 3 മില്ലീമീറ്റർ വണ്ണമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

 ഗ്യാസ് മെറ്റൽ കട്ടർ ഉപയോ​ഗിച്ചാണ് വളയം ലിം​ഗത്തിൽ നിന്ന് മുറിച്ച് മാറ്റിയത്. സുഹൃത്തുക്കളാണ് ഈ ബുദ്ധി യുവാവിന് പറഞ്ഞ് കൊടുത്തതിരുന്നത്. തുടർച്ചയായി ഇയാൾ  ഇരുമ്പുവളയം ഉപയോ​ഗിച്ചത് കാരണം ലിം​ഗത്തിന്റെ അഗ്രചർമ്മത്തിൽ വീക്കം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. 

 യുവാവിന് വേദന തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളമായെന്നും അത് കൊണ്ട് തന്നെ മൂത്രമൊഴിക്കാനുമൊക്കെ ഇയാൾ ഏറെ പ്രയാസപ്പെട്ടിരുന്നുവെന്നും മുംബെെയിലെ ജെജെ ഹോസ്റ്റപിറ്റലിലെ യൂറോളജിസ്റ്റ് ഡോ. വെങ്കട്ട് ഗൈറ്റ് പറഞ്ഞു. 
പരിശോധനയിൽ യുവാവിന്റെ മൂത്രനാളിയിൽ സംയുക്തകോശം രൂപം കൊള്ളാൻ തുടങ്ങിയെന്നും മനസിലായെന്നും ഡോ.വെങ്കട്ട് പറഞ്ഞു. 

 വളയം ഉടൻ ലിം​ഗത്തിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ അത് യുവാവിന്റെ ജീവന് പോലും ആപത്താകുമായിരുന്നു.  തുടക്കത്തിൽ രക്തക്കുഴലുകൾ വീർക്കുകയും വളയം ലിം​ഗത്തിൽ നിന്ന് മുറിച്ചെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ​ഗ്യാസ് മെറ്റർ കട്ടർ ഉപയോ​ഗിച്ച് വളയം പുറത്തെടുത്തത്.

ആശുപത്രികളിൽ ഗ്യാസ് മെറ്റൽ കട്ടർ ലഭ്യമല്ല. അതിന് വേണ്ടി പിഡബ്ല്യുഡിയെ സമീപിക്കുകയായിരുന്നു. ആ നിമിഷം തന്നെ ശസ്ത്രക്രിയ ആരംഭിച്ചുവെന്നും ഡോ. വെങ്കട്ട് പറഞ്ഞു. സെക്സ് ആസ്വദിക്കുന്നതിന് നിരവധി ആളുകൾ ഇത്തരം വഴികൾ പരീക്ഷിക്കുന്നു. ഇത് അവരുടെ ജീവന് ആപത്താണെന്ന കാര്യം ഓർക്കണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.