Asianet News MalayalamAsianet News Malayalam

മുളക് ആരോഗ്യത്തിന് നല്ലതോ? പുതിയ പഠനം പറയുന്നത്

പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത് . മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

People who regularly eat chilli peppers live longer research suggests
Author
Cleveland, First Published Nov 10, 2020, 8:13 PM IST

പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പുതിയ പഠനം. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് 2020 ൽ അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്.

പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

അഞ്ച് പ്രമുഖ ആഗോള ആരോഗ്യ ഡാറ്റാബേസുകളിൽ നിന്നുള്ള 4,729 പഠനങ്ങളെ ഗവേഷകർ വിശകലനം ചെയ്തു. പതിവായി മുളക് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നതിൽ 26 ശതമാനം കുറവുണ്ടെന്ന്  കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി  'ടെെംസ് ഓഫ് ഇന്ത്യ'  റിപ്പോർട്ട് ചെയ്യുന്നു.

''മുളകിന്റെ പതിവ് ഉപഭോഗം മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള ഞങ്ങളുടെ ഈ കണ്ടെത്തൽ ശരിക്കും അത്ഭുതപ്പെടുത്തി...'' - ക്ലീവ്‌ലാന്റ് ക്ലിനിക്കിന്റെ ഹാർട്ട്, വാസ്കുലർ & തോറാസിക് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജിസ്റ്റ് ഡോ. ബോ സൂ പറഞ്ഞു.

ആയുസ് കൂട്ടാന്‍ മാത്രമല്ല മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയെ ഒരു പരിധിവരെ മുളകിന് തടയാനാവുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന 'കാപ്സീസിന്‍' (capsaicin) എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

വർക്കൗട്ടിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത 4 ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios