Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവർ ഈ നട്സ് കഴിക്കൂ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഭക്ഷണമാണ് പിസ്ത. പിസ്ത ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദ​​ഗ്ധർ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പും നാരുകളും നിറഞ്ഞ പിസ്ത മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 
 

people with diabetes eat these nuts to help control blood sugar levels
Author
First Published Dec 23, 2023, 4:56 PM IST

ഏറ്റവും രുചികരവും ആരോഗ്യകരവുമായ നട്‌സുകളിൽ ഒന്നാണ് പിസ്ത. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. പഞ്ചസാരയും ഉയർന്ന കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം.

പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഭക്ഷണമാണ് പിസ്ത. പിസ്ത ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വിദ​​ഗ്ധർ പറയുന്നു. ആരോഗ്യകരമായ കൊഴുപ്പും നാരുകളും നിറഞ്ഞ പിസ്ത മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 

ലഘുഭക്ഷണമായി പിസ്ത കഴിക്കുന്നത് ഗ്ലൈസെമിക് നിയന്ത്രണം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവ  നിയ്ന്ത്രിക്കുന്നതിൽ സഹായകമാണെന്ന് പബ്‌മെഡ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ പിസ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധ വിധി ചൗള പറയുന്നു. 

പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ആണുള്ളത്. കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് അത്യന്താപേക്ഷിതമാണ്. കാരണം ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതും  തടയാൻ പിസത് സഹായിക്കുന്നവെന്ന് വിധി ചൗള പറഞ്ഞു.

പിസ്ത പോലുള്ള കുറഞ്ഞ ജിഐയുള്ള ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പ്രമേഹരോഗികൾക്ക് അനുയോജ്യമായ ലഘുഭക്ഷണമാണെന്നും അവർ പറയുന്നു.

പിസ്തയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ. ഇത്തരത്തിലുള്ള നാരുകൾ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് കുറയ്ക്കുകയും ചെയ്യുന്നു. പിസ്തയിലെ ഫൈബർ ഉള്ളടക്കം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതികരണം വർദ്ധിപ്പിക്കുകയും ഉയർന്ന ഇൻസുലിൻ ഡോസുകളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു. 

സാലഡ് കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

 

Latest Videos
Follow Us:
Download App:
  • android
  • ios