Asianet News MalayalamAsianet News Malayalam

വരണ്ട ചർമ്മമുള്ളവർ ഈ നാല് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

വരണ്ട ചർമ്മമുള്ളവർ കുളിച്ച് കഴിഞ്ഞാൽ ഉടനെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ചർമ്മത്തെ വരണ്ടതാക്കുന്നത് തടയുകയും കൂടുതൽ നേരം ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

People with dry skin should not ignore these five things
Author
Trivandrum, First Published Dec 19, 2020, 10:29 PM IST

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. എത്രയൊക്കെ മോയ്‌സ്ചുറൈസര്‍ തേച്ചിട്ടും ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വരണ്ട ചർമ്മമുള്ളവർ ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ഷവറിൽ കീഴിൽ കൂടുതൽ സമയം ചെലവഴിക്കരുത്...

വരണ്ട ചർമ്മമുള്ളവർ ഷവറിന് കീഴിൽ അധിക സമയം ചെലവിടുന്നത് ചർമ്മത്തിലെ എണ്ണമയം നീക്കംചെയ്യുകയും ചർമ്മം കൂടുതൽ വരണ്ടതാക്കുകയും ചെയ്യുന്നതിന് കാരണമാകും. അതിനാൽ, വരൾച്ച കുറയ്ക്കുന്നതിന് ഷവറിനടിയിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുക. അഞ്ച് മിനിറ്റില്‍ കൂടുതല്‍ നേരം ഷവറിന് കീഴില്‍ നില്‍ക്കരുത്.

കുളിച്ച് കഴിഞ്ഞാൽ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുക...

വരണ്ട ചർമ്മമുള്ളവർ കുളിച്ച് കഴിഞ്ഞാൽ ഉടനെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക. ഇത് ചർമ്മത്തെ വരണ്ടതാക്കുന്നത് തടയുകയും കൂടുതൽ നേരം ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. 

വെള്ളം ധാരാളം കുടിക്കുക...

ശരീരത്തിന് ജലാംശം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും പ്രശ്നമുണ്ടാക്കുന്നതാണ്. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. ഇത് പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രാത്രിയിൽ കാലിൽ സോക്സ് ധരിച്ച് ഉറങ്ങുക...

മിക്ക ആളുകളുടെയും പ്രശ്നമാണ് വരണ്ട പാദങ്ങൾ. ഉറങ്ങുന്നതിനുമുമ്പ് മോയ്‌സ്ചുറൈസർ അല്ലെങ്കിൽ പെട്രോളിയം ജെല്ലി പാദത്തിൽ പുരട്ടിയ ശേഷം മാത്രം സോക്സ് ധരിക്കുക. ഇത് പാദം വിണ്ടു കീറുന്നത് തടയാൻ സ​ഹായിക്കും. 

Follow Us:
Download App:
  • android
  • ios