Asianet News MalayalamAsianet News Malayalam

ഓഫീസ് ജോലിക്കാരില്‍ എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുള്ള രോഗം...

ഇന്ന് ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കുന്ന രോഗങ്ങളിലേക്ക് വഴിവയ്ക്കുന്നതും അമിതവണ്ണവും മോശമായ ജീവിതരീതികളും തന്നെയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന മറ്റൊരു വില്ലനുണ്ട്. അതെക്കുറിച്ചാണ് പറഞ്ഞുവരുന്നത്

physical inactivity leads people to digestive problems
Author
Trivandrum, First Published Jul 23, 2020, 11:19 PM IST

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓഫീസ് ജോലിക്കാരുടെ എണ്ണം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ ദീര്‍ഘനേരം ഇരുന്ന് കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ നേരിടുന്ന ഏറ്റലും വലിയ പ്രശ്‌നം ശരീരം കാര്യമായി അനങ്ങുന്നില്ല എന്നതാണ്. 

പലതരത്തിലുള്ള അസുഖങ്ങളാണ് ഇതുമൂലം പിടിപെടുക. അമിതവണ്ണമാണ് ഇങ്ങനെയുള്ള ജോലികളിലേര്‍പ്പെടുന്നവരെ കാത്തിരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ന് ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കുന്ന രോഗങ്ങളിലേക്ക് വഴിവയ്ക്കുന്നതും അമിതവണ്ണവും മോശമായ ജീവിതരീതികളും തന്നെയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 

ഇതിനിടെ അധികമാരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന മറ്റൊരു വില്ലനുണ്ട്. അതെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഓഫീസ് ജോലികള്‍ ചെയ്യുന്നവര്‍ നേരത്തേ സൂചിപ്പിച്ചത് പോലെ മണിക്കൂറുകളോളം ഇരുന്നാണ് ജോലി ചെയ്യുന്നത്. അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റി, അത് ഉപയോഗപ്പെടുത്താനുള്ള സാഹചര്യം ലഭിക്കുന്നില്ലെന്ന് സാരം. 

ഇങ്ങനെ വരുമ്പോള്‍ സാരമായ ദഹനപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. പലപ്പോഴും ഇതിനെ ആളുകള്‍ നിസാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ ദഹനപ്രശ്‌നങ്ങള്‍ ക്രമേണ കുടല്‍ സംബന്ധമായ രോഗങ്ങള്‍ക്കും, മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കുമെല്ലാം നയിച്ചേക്കാം. അതിനാല്‍ തീര്‍ച്ചയായും ഓഫീസ് ജോലി ചെയ്യുന്നവര്‍ ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ കണക്കിലെടുത്തേ പറ്റൂ. ചില മാറ്റങ്ങള്‍ ജീവിതരീതിയില്‍ കൊണ്ടുവന്നാല്‍ തന്നെ ഈ പ്രശ്‌നത്തെ വലിയൊരു പരിധി വരെ മറികടക്കാനുമാകും. 

 

physical inactivity leads people to digestive problems

 

അത്തരത്തില്‍ സഹായകമാകുന്ന അഞ്ച് 'ടിപ്‌സ്' കൂടി മനസിലാക്കിയാലോ?

ഒന്ന്...

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍, ഇടയ്ക്ക് വിരസത മാറാനായി എന്തെങ്കിലും 'സാന്ക്‌സ്' കഴിക്കുന്നത് കാണാറുണ്ട്. വളരെ സൂക്ഷിച്ച് വേണം ഇങ്ങനെയുള്ള 'സ്‌നാകാസ്' നിങ്ങള്‍ തെരഞ്ഞെടുക്കാന്‍. അല്ലാത്ത പക്ഷം നേരത്തേ ഉള്ള ദഹനപ്രശ്‌നങ്ങള്‍ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 'സ്‌നാക്ക്' ആയി നട്ട്‌സ്, സലാഡ് എന്നിവയെല്ലാം ശീലിക്കുന്നത് വളരെ നല്ലതാണ്. 

രണ്ട്...

മണിക്കൂറുകളോളം കസേരയില്‍ ചടഞ്ഞിരുന്ന് ജോലി ചെയ്യരുത്. ഇടയ്ക്കിടെ ചെറിയ 'ബ്രേക്കുക'ള്‍ എടുക്കുക. അഞ്ചോ പത്തോ മിനുറ്റ് നേരം നടക്കാം, പടികള്‍ കയറിയിറങ്ങാം. 

മൂന്ന്...

നിര്‍ബന്ധമായും വ്യായാമം പതിവാക്കുക. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. വ്യായാമമില്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ ഒരുപിടി വേറെയും അസുഖങ്ങള്‍ നിങ്ങളെ തേടിയെത്താം. 

നാല്...

ഒറ്റയടിക്ക് കുറേയധികം ഭക്ഷണം കഴിക്കാതിരിക്കുക. കാരണം, ശരീരത്തിന് കാര്യമായ ജോലികളുണ്ടാകുന്നില്ല. 

 

physical inactivity leads people to digestive problems

 

അതിനാല്‍ത്തന്നെ അത്രയും ഭക്ഷണത്തെ ദഹിപ്പിച്ചെടുക്കാന്‍ ശരീരത്തിന് കഴിയാത്ത സാചര്യമുണ്ടാകും. ഇടവിട്ട് ചെറിയ അളവുകളിലായി ഭക്ഷണം കഴിക്കാം. 

അഞ്ച്...

ദഹനപ്രശ്‌നങ്ങളൊഴിവാക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകള്‍ ചെയ്യാം. ഉദാഹരണത്തിന് ജീരകം, ഇഞ്ചി, പുതിനയില, യോഗര്‍ട്ട് എന്നിവയെല്ലാം ഡെയ്‌ലി ഡയറ്റിലുള്‍പ്പെടുത്തുക.

Also Read:- കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടോ? ഒരുപക്ഷേ നിങ്ങളില്‍ ഈ അസുഖം കണ്ടേക്കാം...

Follow Us:
Download App:
  • android
  • ios