Asianet News MalayalamAsianet News Malayalam

ഗാഢനിദ്ര ലഭിക്കാത്ത കൗമാരക്കാരിൽ വിഷാദരോഗത്തിന് സാധ്യത; പഠനം പറയുന്നത്

'' കൗമാരക്കാരിൽ ഉറക്കവും മാനസികാരോഗ്യവും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് കാണിക്കുന്നതിനുള്ള തെളിവാണ് ഈ പുതിയ ഗവേഷണം'' - യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ ഫെയ്ത്ത് ഓർച്ചാർഡ് പറഞ്ഞു. 

Poor sleep quality may increase depression risk in teenagers
Author
UK, First Published Jun 20, 2020, 3:15 PM IST

മോശം ഉറക്കം അനുഭവിക്കുന്ന കൗമാരക്കാർക്ക് പിന്നീടുള്ള ജീവിതത്തിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ജേണൽ ഓഫ് ചൈൽഡ് സൈക്കോളജി ആൻഡ് സൈക്കിയാട്രി'യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

 ഉറക്കവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് ​പഠനം നടത്തുകയായിരുന്നു. 4500 ഓളം കൗമാരക്കാരിൽ പഠനം നടത്തുകയായിരുന്നു. മാനസികസമ്മർദ്ദം ഉറക്കക്കുറവിന് കാരണമാകുന്നുണ്ടെന്ന് പഠനത്തിൽ പറയുന്നു.

'' ഉറക്കവും മാനസികാരോഗ്യവും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് കാണിക്കുന്നതിനുള്ള തെളിവാണ് ഈ പുതിയ ഗവേഷണം'' - യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകൻ ഫെയ്ത്ത് ഓർച്ചാർഡ് പറഞ്ഞു. അമിത ആകാംക്ഷയും മാനസിക പിരിമുറുക്കവും പലപ്പോഴും ഉറക്കം നഷ്ടപ്പെടുത്തും. ചില രോഗാവസ്ഥകള്‍ മൂലവും ഉറക്കം നഷ്ടപ്പെടാം. ആരോഗ്യം തൃപ്തികരമല്ലെങ്കില്‍ അത് ഉറക്കത്തെയും ബാധിക്കും. 

'' ഉറക്കം കുറയാന്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത കാരണങ്ങളാകും ഉണ്ടാകുക. കാരണം ഏതാണെന്ന് കണ്ടെത്തി അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്‌. നല്ല ഉറക്കമാണ് സന്തോഷകരമായ ദിനത്തിന്റെയും ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം - ഗവേഷകൻ ഫെയ്ത്ത് പറയുന്നു.

14 -17 വയസ്സിനിടയിലുള്ള കൗമാരക്കാർക്ക് ഓരോ രാത്രിയും 8-10 മണിക്കൂർ ഉറക്കം ആവശ്യമാണെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.

കൊവിഡ് രോഗികളെ രക്ഷിക്കാന്‍ ആ മരുന്നിനാകില്ല; വ്യക്തമായ നിലപാടുമായി ലോകാരോഗ്യ സംഘടന...

Follow Us:
Download App:
  • android
  • ios