പ്രമേഹരോഗികൾ കൊവിഡിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ലൈവ് ആൾട്ട് ലൈഫ് സിഇഒയും സ്ഥാപകനുമായ വിവേക് ​​സുബ്രഹ്മണ്യം പറഞ്ഞു.

കൊവിഡ് കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ് പ്രമേഹമുള്ളവരിലെ രോഗസാധ്യത. പ്രമേഹമുള്ളവർ ഈ കൊവിഡ് കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രമേഹരോഗികൾ കൊവിഡിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ലൈവ് ആൾട്ട് ലൈഫ് സിഇഒയും സ്ഥാപകനുമായ വിവേക് ​​സുബ്രഹ്മണ്യം പറഞ്ഞു. ഈ കൊറോണ കാലത്ത് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

കൊവിഡ് 19 ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നതിനാൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുന്നതിന് ശ്വസന വ്യായാമങ്ങൾ സഹായിക്കും.‌

രണ്ട്...

ദിവസവും രണ്ട് നേരം ആവിപിടിക്കുന്നത് ജലദോഷം, കഫക്കെട്ട് , ചുമ എന്നിവയ്ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. അഞ്ചുമിനുറ്റില്‍ കൂടുതല്‍ ആവി പിടിക്കരുത്. 

മൂന്ന്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് ഒഴിവാക്കാൻ മരുന്ന് കഴിക്കുന്ന പ്രമേഹരോഗികൾ അവ മുടങ്ങാതെ കഴിക്കുക.

നാല്...

രോഗം തടയുന്നതിൽ പോഷകാഹാരം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നതിനും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. 

അ‍ഞ്ച്...

അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി, പൈനാപ്പിൾ, പപ്പായ, പച്ച ഇലക്കറികൾ, തക്കാളി, വെളുത്തുള്ളി എന്നിവ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആറ്...

നേരിയ പനി, തൊണ്ടവേദന, ക്ഷീണം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡ‍ോക്ടറെ കാണുക.

ഏഴ്...

ജലാംശം നിലനിർത്താൻ ഓരോ മണിക്കൂറിലും വെള്ളം കുടിക്കാൻ ശ്രമിക്കുക. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.

വാക്‌സിന്‍ എടുത്തവരിലും ഡെല്‍റ്റ വകഭേദം ഉയര്‍ന്ന അളവില്‍: പഠനം