Asianet News MalayalamAsianet News Malayalam

നിരന്തരമായുള്ള ശാരീരിക - മാനസിക പീഡനം അവളുടെ മനസ്സിനെ വിഷാദത്തിലേക്ക് കൊണ്ടുപോയി ; പ്രിയ വർ​ഗീസ് എഴുതുന്നു

കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെവെച്ച് പരിചയപ്പെട്ട ഒരാളുമായി അവൾ പ്രണയത്തിലായി. വീട്ടിൽ മാതാപിതാക്കളിൽ നിന്നും ലഭിക്കാത്ത സ്നേഹം ആ വ്യക്തി അവൾക്ക് നൽകുമെന്ന ചിന്തയായിരുന്നു അവൾക്ക്. മുന്നോട്ട് ജീവിക്കാൻതന്നെ ആഗ്രഹമില്ലായിരുന്ന അവൾക്ക് ഒരു പ്രതീക്ഷയായി ആ വ്യക്തി മാറി.

priya varghese article about domestic violence against women
Author
First Published Mar 6, 2024, 6:10 PM IST

മാതാപിതാക്കൾക്ക് ഏക മകൾ ആയിരുന്നു അവൾ. പക്ഷേ ചെറുപ്പകാലം മുതലേ മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാകുന്നത് കണ്ടാണ് അവൾ വളർന്നത്.  മാതാപിതാക്കൾക്ക് പരസ്പരം ഉള്ള ദേഷ്യം അവളുടെ നേരെയും അവർ പ്രകടമാക്കുമായിരുന്നു. അവൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ഒരിക്കലും അവളെ അനുമോദിക്കാനോ പ്രോത്സാഹിപ്പിക്കാനോ അവർ ശ്രമിച്ചില്ല. രണ്ടുപേരുടെയും വഴക്കിനിടയിൽപ്പെട്ട് ആർക്കും വേണ്ടാത്ത ഒരാളായി താൻ ജീവിക്കുകയാണ് എന്നുള്ള ഒരു ചിന്ത അഗാധമായി അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെവെച്ച് പരിചയപ്പെട്ട ഒരാളുമായി അവൾ പ്രണയത്തിലായി. വീട്ടിൽ മാതാപിതാക്കളിൽ നിന്നും ലഭിക്കാത്ത സ്നേഹം ആ വ്യക്തി അവൾക്ക് നൽകുമെന്ന ചിന്തയായിരുന്നു അവൾക്ക്. മുന്നോട്ട് ജീവിക്കാൻതന്നെ ആഗ്രഹമില്ലായിരുന്ന അവൾക്ക് ഒരു പ്രതീക്ഷയായി ആ വ്യക്തി മാറി. വീട്ടിൽ പ്രശ്നങ്ങളൊക്കെ ഉണ്ടായാലും അവരുടെ വിവാഹത്തിന്  ഒടുവിൽ മാതാപിതാക്കൾ സമ്മതിച്ചു.

 എന്നാൽ വിവാഹശേഷം ഒരുമിച്ച് മുന്നോട്ടുപോകുമ്പോൾ മാത്രമാണ് തന്റെ പങ്കാളി പെട്ടെന്ന് അസ്വസ്ഥൻ ആകുന്ന വ്യക്തിയാണ് എന്ന് അവൾ മനസ്സിലാക്കിയത്. ജോലിയിൽ വരുന്ന പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെതന്നെ അയാളിൽ വലിയ ദേഷ്യം ഉണ്ടാക്കുകയും ആ ദേഷ്യം അവൾക്ക് നേരെ പ്രകടമാക്കാനും തുടങ്ങി.

ആദ്യമൊക്കെ ഇത് പൊരുത്തപ്പെടലിന്റെ പ്രശ്നമായിരിക്കാം, കുറച്ചു കഴിയുമ്പോൾ മാറിക്കൊള്ളും എന്ന് അവൾ കരുതിയെങ്കിലും ഇത് പിന്നീടും തുടർന്നുകൊണ്ടേയിരുന്നു.  ഇതിനെപ്പറ്റി അവൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അതിനെല്ലാം കാരണം അവളാണ് അവൾ അനാവശ്യമായി തന്നെ ദേഷ്യപ്പെടുത്തുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന മറുപടിയാണ് അവൾക്ക് കിട്ടിയത്.

നിരന്തരമായുള്ള ശാരീരിക-മാനസിക പീഡനം അവളുടെ മനസ്സിനെ വിഷാദത്തിലേക്ക് കൊണ്ടുപോയി. ആരോടും സംസാരിക്കാൻ അവൾക്ക് താൽപര്യമില്ലാതായി. എല്ലാ പ്രശ്നങ്ങൾക്കും കാരണം താൻ മാത്രമാണ് എന്ന ചിന്ത അവളുടെ ഉള്ളിൽ നിറഞ്ഞു. ഇനി ജീവിക്കുന്നത് തന്നെ അർത്ഥശൂന്യമാണ് എന്ന ചിന്തയിൽ മരണത്തെപ്പറ്റി അവൾ നിരന്തരം ചിന്തിച്ചുകൊണ്ടിരുന്നു. 

എന്തുകൊണ്ടാണ് മാനസിക-ശാരീരിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരിൽ ആത്മഹത്യാ പ്രവണത 
പലപ്പോഴും ആത്മഹത്യയെപറ്റി ചിന്തിക്കുകയും അതിനു ശ്രമം നടത്തുകയും ചെയ്യുന്ന ആളുകളോട് സംസാരിക്കുമ്പോൾ അതിലേക്ക് അവരെ നയിച്ച പ്രധാന കാരണമായി പങ്കാളിയിൽ നിന്നുള്ള അതിക്രമങ്ങളാണ് എന്ന് അറിയാൻ കഴിയും.

1.    പ്രതീക്ഷ നഷ്ടപ്പെട്ടുപോവുക-എനിക്കിതിൽ നിന്നും രക്ഷപ്പെടാനാവില്ല എന്ന ചിന്തയിൽ പൂർണ്ണമായും പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും ആത്മഹത്യയെപ്പറ്റി ചിന്തിക്കുക.
2.    ആത്മവിശ്വാസം തകർന്ന അവസ്ഥ- നീ ഒന്നിനും കൊള്ളാത്ത വ്യക്തിയാണ്, എല്ലാവർക്കും നീയൊരു ഭാരമാണ്, നിനക്ക് ഭ്രാന്താണ്  എന്ന തരത്തിലുള്ള വാക്കുകൾ നിരന്തരം പങ്കാളിയിൽ നിന്നും കേൾക്കേണ്ടിവരുന്നത് ആത്മവിശ്വാസം തകർക്കും. നീ എന്തിനാണ് അങ്ങനെ ജീവിക്കുന്നത്, നിനക്ക് മരിച്ചൂടെ എന്ന് ആവർത്തിച്ചു കേൾക്കേണ്ടി വരുന്നത് ഇനി ജീവിക്കണ്ട എന്ന ചിന്ത അവരിൽ ഉണ്ടാകാൻ കാരണമാകും.
3.    ഒറ്റപ്പെടൽ- മനസ്സ് തകർന്നുപോകാതെ മുന്നോട്ടുപോകാൻ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും പിന്തുണ ഒരു വ്യക്തിയെ സഹായിക്കും. എന്നാൽ കുടുംബാംഗംങ്ങളുമായോ സുഹൃത്തുക്കളുമായോ ഫോണിൽ സംസാരിക്കാനോ, നേരിട്ടു കാണാനോ ഉള്ള അവസരം നിഷേധിക്കപ്പെട്ടാലോ. എന്താണ് താൻ അനുഭവിക്കുന്ന ദുരിതാവസ്ഥ എന്ന് ആരോടും പറയാനാകാതെ കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥ. ഇനി എനിക്ക് മുന്നോട്ടു ജീവിക്കാനാവില്ല എന്ന തോന്നൽ ഉണ്ടാകാൻ ഇങ്ങനെയൊരു അവസ്ഥ കാരണമാകും.

സ്വന്തം ജീവിതത്തിന്റെ വില തിരിച്ചറിയുക. മാനസിക-ശാരീരിക അതിക്രമങ്ങൾ ചെയ്യുന്ന വ്യക്തിയിൽ നിന്നും മാറിനിൽക്കുക എന്നതാണ് വേണ്ടത്. എല്ലാം സഹിക്കുക എന്നത് പരിധിക്കപ്പുറമാകുമ്പോൾ മനസ്സു കൈവിട്ടുപോകും. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സപ്പോർട്ട് ഇത്തരം അവസരങ്ങളിൽ ഉണ്ടായേ പറ്റൂ.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

ഡേറ്റിംഗ്, സിറ്റുവേഷൻഷിപ്പ്... ; പ്രണയദിനത്തിൽ മനസിലാക്കാം ബന്ധങ്ങളുടെ പാറ്റേണ്‍


 


 

Follow Us:
Download App:
  • android
  • ios