ശാസ്ത്ര ലോകത്തിന് തന്നെ അത്ഭുതമായി ഒരു നായ്ക്കുട്ടിയുടെ ജനനം. ആറ് കാലുകളും രണ്ട് വാലുമായി പിറന്ന  'സ്കിപ്പർ' എന്ന് പേരിട്ട നായ്ക്കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. 

ആറ് ദിവസം മുമ്പാണ് യുഎസ്എയിലെ ഓക്ലഹോമ സിറ്റിയിലെ നീൽ വെറ്റിനറി ആശുപത്രിയിൽ സ്കിപ്പർ ജനിച്ചത്. സ്കിപ്പറിന്‍റെ പ്രത്യേകതകളെ കുറിച്ച്  ആശുപത്രി അധികൃതർ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. സാധാരണഗതിയിൽ ഇത്തരത്തിലുള്ള ശരീര സവിശേഷതകളുമായി ജനിക്കുന്ന മൃഗങ്ങൾക്ക് ആയുസ്സ് കുറവാണ്. എന്നാൽ സ്കിപ്പറുടെ ആരോഗ്യ നില മികച്ചതാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. 

'മോണോസെഫാലസ് ഡിപൈഗസ്, മോണോസെഫാലസ് റാച്ചിപാഗസ് ഡിബ്രാച്ചിയസ് ടെട്രാപസ് എന്നിങ്ങനെയുള്ള അവസ്ഥയാണ് നായ്ക്കുട്ടിക്കുള്ളത്. അതായത് ഒരു തലയും ഒരു നെഞ്ച് അറയുമാണ് നായ്ക്കുട്ടിക്കുള്ളത്. എന്നാൽ രണ്ട് പെൽവിക് റീജിയൺ, രണ്ട്  താഴ്ന്ന മൂത്രനാളി, രണ്ട് പ്രത്യുൽപാദന സംവിധാനം, രണ്ട് വാലുകൾ, ആറ് കാലുകൾ എന്നിവയാണുള്ളത്' - ആശുപത്രി അധികൃതർ ഫേസ്ബുക്ക് പേജിലൂടെ വിശദീകരിക്കുന്നു.

 

Also Read: ഉടമയെ നഷ്ടമായെങ്കിലും ഈ നായ ഇനി കോടികളുടെ അവകാശി!