Asianet News MalayalamAsianet News Malayalam

അഞ്ച് മാസത്തിനിടെ 31 തവണ കൊവിഡ് പോസിറ്റീവ്; മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ രാജസ്ഥാൻ സ്വദേശിനി

ശാരദ ഇപ്പോൾ ക്വാറന്റെയ്‌നിൽ കഴിയുകയാണ്. പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ ഇവരെ ക്വാറന്റെയ്‌നിൽ നിന്നും മാറ്റുകയുള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Rajasthan woman leaves doctors baffled after testing COVID positive 31 times in five months
Author
Rajasthan, First Published Jan 22, 2021, 10:43 PM IST

അഞ്ച് മാസത്തിനിടെ 31 തവണ കൊവിഡ് പോസിറ്റീവായി രാജസ്ഥാൻ സ്വദേശിനി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ശാരദ എന്ന യുവതിയ്ക്കാണ് 31 തവണ കൊവിഡ് പോസിറ്റീവായത്.  ഭരത്പൂരിലെ ആർബിഎം ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. അപ്‌നാ ഘർ എന്ന ആശ്രമത്തിലെ അന്തേവാസിയാണ് ശാരദ.  

2020 ഓഗസ്റ്റ് 28 നാണ് ശാരദയ്ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഇവരെ ആർബിഎം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ആശുപത്രിയിൽ കൂട്ടിനായി ഒരാളെയും അനുവദിച്ചിട്ടുണ്ട്.

കൊവിഡ് പോസിറ്റീവായപ്പോൾ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നീ മൂന്ന് തരത്തിലുള്ള ചികിത്സകളും അവർക്ക് നൽകി. എല്ലാ ചികിത്സകളും നൽകിയിട്ടും, ഓരോ തവണയും ശാരദയുടെ റിപ്പോർട്ട് പോസിറ്റീവ് ആയി തന്നെ വരുന്നു. കൊവി‍ഡ് പോസിറ്റീവാണെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇവർക്കില്ല. രോഗലക്ഷണങ്ങളൊന്നും ഇവർ പ്രകടിപ്പിക്കുന്നില്ലെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും ആശ്രമം അധികൃതർ പറഞ്ഞു.

ശാരദ ഇപ്പോൾ ക്വാറന്റെയ്‌നിൽ കഴിയുകയാണ്. പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ ഇവരെ ക്വാറന്റെയ്‌നിൽ നിന്നും മാറ്റുകയുള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒരുപക്ഷേ ശാരദയ്ക്ക് പ്രതിരോധശേഷി കുറവായിരിക്കാം അത് കൊണ്ടാകാം തുടർച്ചയായി കൊവിഡ് പോസിറ്റീവ് ആകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി 
സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

പ്രമേഹമുള്ള സ്ത്രീകള്‍ അറിയാന്‍; പഠനം പറയുന്നു...

Follow Us:
Download App:
  • android
  • ios