Asianet News MalayalamAsianet News Malayalam

low sex drive : ലൈംഗികബന്ധത്തിൽ നിന്നും ദമ്പതികൾ വിട്ടു നിൽക്കുന്നത് നാല് കാരണങ്ങൾ കൊണ്ടാകാം

സമ്മർദ്ദം ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലൈംഗിക ജീവിതത്തെ സാരമായി ബാധിച്ചേക്കാം. മാത്രമല്ല ഇത് കുറഞ്ഞ സെക്‌സ് ഡ്രൈവിലേക്കും നയിക്കും. 

Reasons Why Couples Eventually Stop Having Sex
Author
Trivandrum, First Published Jan 17, 2022, 9:09 PM IST

ലൈംഗികബന്ധം ആരോഗ്യത്തിന് പല ഗുണങ്ങളും നൽകുന്നു. സെക്സ് എന്നാൽ പ്രത്യുത്പാദനത്തിന് സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമല്ല, ആരോഗ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യത്തിന് മാത്രമല്ല, ശരീരത്തിനും കൂടി ഇത് ഗുണകരമാണ്. എന്നാൽ ഇന്ന് മിക്ക ​ദമ്പതികളും ലെെം​ഗികതയോട് താൽപര്യക്കുറവ് പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. പലകാരണങ്ങൾ അതിന് പിന്നിലുണ്ട്...

ഒന്ന്...

ആദ്യത്തേത് എന്ന് പറയുന്നത് വിരസതയാണ്. ഒരു പതിവ് എല്ലായ്പ്പോഴും കുറച്ച് സമയത്തിന് ശേഷം വിരസതയിലേക്ക് നയിക്കുന്നു. സെക്‌സ് കുറയുകയും അത് എല്ലായ്‌പ്പോഴും ഒരേ രീതിയിൽ നടക്കുകയും ചെയ്‌താൽ പോലും അതിന്റെ ആകർഷണം നഷ്ടപ്പെടും. വിരസമായ സെക്‌സ് ആത്യന്തികമായി ലൈംഗിക ബന്ധം ഇല്ലാതാക്കും.

രണ്ട്...

മോശം ശുചിത്വം സെക്‌സിനിടെ വലിയൊരു വഴിത്തിരിവാണ്. പങ്കാളിക്ക് മോശം ശുചിത്വമുണ്ടെങ്കിൽ അവർക്കിടയിൽ സെക്സിനോടുള്ള താൽപര്യം കുറയാം. മറ്റ് വൃത്തിഹീനമായ ശീലങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി വെറുക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കാതിരിക്കുകയും ചെയ്യാം.

മൂന്ന്...

നിങ്ങളുടെ ശരീരത്തിൽ നിങ്ങൾ അസന്തുഷ്ടരായിരിക്കുന്നവരാണെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള താൽപര്യം കുറയുന്നു. ശരീരത്തിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ ലൈംഗികാസക്തിയെ ഗണ്യമായി കുറച്ചേക്കാം. അവിടെ പങ്കാളികളിൽ ഒരാൾ ഫിറ്റാണെങ്കിൽ മറ്റേയാൾക്ക് അപകർഷതാബോധം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

നാല്...

സമ്മർദ്ദം ലൈംഗിക ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. ഒന്നും ചെയ്യാൻ തോന്നാത്ത വിധം നിങ്ങൾ തളർന്നു പോകുന്നു.  വിട്ടുമാറാത്ത സമ്മർദ്ദം, ഉത്കണ്ഠ, ക്ഷീണം എന്നിവ ലൈംഗിക ജീവിതത്തെ സാരമായി ബാധിച്ചേക്കാം. മാത്രമല്ല ഇത് കുറഞ്ഞ സെക്‌സ് ഡ്രൈവിലേക്കും നയിക്കും. 

ശ്രദ്ധിക്കൂ, കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ...

Follow Us:
Download App:
  • android
  • ios