Asianet News MalayalamAsianet News Malayalam

condoms : ശ്രദ്ധിക്കൂ, കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ...

കോണ്ടം തെറ്റായി ധരിക്കുന്നത് അനാവശ്യ ഗർഭധാരണത്തിലേക്കും എസ്ടിയിലേക്കും നയിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. 

side effects of using condom
Author
Trivandrum, First Published Jan 13, 2022, 8:38 PM IST

ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് കോണ്ടം. ഏറ്റവും എളുപ്പമുള്ള ഗർഭനിരോധന മാർഗ്ഗങ്ങളിൽ ഒന്നായതിനാൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഒഴിവാക്കാനുള്ള മികച്ച മാർഗം കൂടിയാണ് കോണ്ടം. 

പുരുഷ ബീജങ്ങളെ തടഞ്ഞ് അണ്ഡ-ബീജ സംയോഗം നടക്കാതെയും ലൈംഗിക രോഗങ്ങൾ പകരാതെയും നോക്കുകയാണ് കോണ്ടം ചെയ്യുന്നത്. ഉപയോഗിക്കാൻ സുരക്ഷിതവുമാണ്. കോണ്ടം ശരിയായ രീതിയിൽ ഉപയോ​ഗിച്ചില്ലെങ്കിൽ പൂർണമായ സുരക്ഷിതത്വം ലഭിക്കില്ല. 

കോണ്ടം തെറ്റായി ധരിക്കുന്നത് അനാവശ്യ ഗർഭധാരണത്തിലേക്കും എസ്ടിയിലേക്കും നയിക്കുമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ കുറിച്ചറിയാം...

ഒന്ന്...

കോണ്ടം നേർത്ത ലാറ്റക്സ് (റബ്ബർ), പോളിയുറീൻ അല്ലെങ്കിൽ പോളിസോപ്രീൻ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ബീജം മുട്ടയുടെ ബീജസങ്കലനത്തെ തടഞ്ഞ് ഗർഭധാരണം തടയാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. എന്നാൽ കോണ്ടം ഏതെങ്കിലും പങ്കാളിയിൽ അലർജി ഉണ്ടാക്കും. ചർമത്തിൽ റാഷസ്, പാടുകൾ തുടങ്ങിയവ ഉണ്ടാകാം. ചിലരിൽ അലർജി രൂക്ഷമായാൽ ശ്വാസനാളികൾ വീർത്ത് ആ വ്യക്തിയുടെ രക്തസമ്മർദം കുറയാൻ സാധ്യതയുണ്ട്. 

രണ്ട്...

​ഗർഭനിരോധന മാർഗമായി കോണ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവ ഗർഭധാരണത്തെയും ലൈംഗിക രോഗങ്ങളെയും നൂറുശതമാനവും ഫലപ്രദമായി തടയുന്നില്ല. സെക്‌സിനിടയിൽ കോണ്ടം പൊട്ടുന്നത് ഗർഭധാരണത്തിനും ലൈംഗികരോഗങ്ങൾ പകരുന്നതിനും കാരണമാകും.

മൂന്ന്...

കോണ്ടം ക്യത്യമായി ധരിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ശുക്ലസ്ഖലനത്തിന് ശേഷം പുറത്തെടുക്കുന്നതിന് മുൻപായി ലിംഗത്തിന്റെ ഉദ്ധാരണം നഷ്ടപ്പെട്ടാൽ കോണ്ടം അയഞ്ഞ് പോകാൻ സാധ്യതയുണ്ട്. ഇത് കോണ്ടത്തിൽ തങ്ങി നിൽക്കുന്ന ബീജം യോനിയിലേക്ക് പോകാനോ അത് ആഗ്രഹിക്കാത്ത സമയത്ത് ഗർഭധാരണത്തിനോ ലൈംഗിക രോഗങ്ങൾ പകരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഒരു കോണ്ടം ഉപയോ​ഗിക്കുന്നതിന് മുമ്പ് നാല് കാര്യങ്ങൾ ശ്രദ്ധിക്കണം...

കോണ്ടത്തിന്റെ കാലാവധി കഴിഞ്ഞോ?
നിങ്ങൾ കോണ്ടം ശരിയായി തുറന്നിട്ടുണ്ടോ?
ഉപയോ​ഗിച്ച് കോണ്ടം വീണ്ടും ഉപയോഗിക്കരുത്.
ലൈംഗിക ബന്ധത്തിന് ശേഷം കോണ്ടം ഉടൻ തന്നെ നീക്കം ചെയ്യുക.

Read more : 'സെക്സ് ലെെഫ്' മികച്ചതായത് ഇങ്ങനെ ചെയ്തത് കൊണ്ട്; ദമ്പതികൾ പറയുന്നു
 

Follow Us:
Download App:
  • android
  • ios