ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അത് കൊണ്ട് തന്നെ ഉരുളക്കിഴങ്ങ് കഴിക്കാൻ അധികം ആരും താൽപര്യം കാണിക്കാറില്ല.  പല രുചികരമായ വിഭവങ്ങളും ഉരുളക്കിഴങ്ങ് കൊണ്ട് ഉണ്ടാക്കാറുണ്ട്. ഉരുളക്കിഴങ്ങ് സാധാരണ ഒരു പച്ചക്കറിയാണ്. ഉരുളക്കിഴങ്ങിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫെെബർ ,പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ ഉരുളക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങ് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് ജീവിതശൈലി പരിശീലകൻ ലൂക്ക് കൂട്ടീഞ്ഞോ പറയുന്നു. 

ഒന്ന്...

 വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങ് ജ്യൂസിനുണ്ട്. അസിഡിറ്റിയുള്ളവർ ദിവസവും 50 മില്ലി മുതൽ 100 ​​മില്ലി വരെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാവുന്നതാണ്. അൾസറിൽ നിന്ന് അൽപം ആശ്വാസം നേടാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകുമെന്നും ലൂക്ക് പറയുന്നു. 

രണ്ട്...

വരണ്ട ചർമ്മം ഉള്ളവർ ദിവസവും അര​ ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വരൾച്ച കുറയ്ക്കാൻ ഏറെ ​ഗുണം ചെയ്യുമെന്ന് കൊട്ടിൻഹോ പറഞ്ഞു. ചർമ്മത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്ത് തിളക്കം നിലനിർത്താൻ ഉരുളക്കിഴങ്ങിന് സാധിക്കും. 

മൂന്ന്...

ഉരുളക്കിഴങ്ങിൽ വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ബി വളരെ പ്രധാനപ്പെട്ടതാണ്. 

നാല്...

ഉരുളക്കിഴങ്ങിൽ ഇരുമ്പും വിറ്റാമിൻ സി യും അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കുന്നത് വിറ്റാമിൻ സി യുടെ ദൈനംദിന ആവശ്യകത നിങ്ങൾക്ക് നൽകുമെന്ന് കൊട്ടിൻഹോ പറയുന്നു. ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താൻ സഹായിക്കും.

അഞ്ച്...

വിറ്റാമിൻ സി ചർമ്മത്തിന് കൊളാജൻ രൂപപ്പെടുന്നതിനും സഹായിക്കുന്നു. സിങ്ക്, കാൽസ്യം, വിറ്റാമിൻ കെ എന്നിവയാണ് ഉരുളക്കിഴങ്ങിലെ മറ്റ് അവശ്യ പോഷകങ്ങൾ. ഈ വിറ്റാമിനുകൾ എല്ലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

കൊവിഡ് 19; തുണി കൊണ്ടുള്ള മാസ്കുകൾ ഉപയോ​ഗിക്കണമെന്ന് പറയുന്നതിന്റെ കാരണം...