ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്‍വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്‍വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്‍റെ അളവ്. 

ആല്‍ക്കഹോളടങ്ങിയ പാനീയങ്ങള്‍ പൊതുവേ ശരീരത്തിന് നല്ലതല്ലെങ്കിലും ചില സാഹചര്യങ്ങളില്‍ നേരിയ തോതില്‍ ആല്‍ക്കഹോളടങ്ങിയ ഡ്രിങ്ക്‌സ് കഴിക്കുന്നത് ആരോഗ്യപരമാണ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. അക്കൂട്ടത്തില്‍ പെടുന്നതാണ് റെഡ്‍വൈന്‍. ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്‍വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്‍വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്‍റെ അളവ്.

ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില്‍ റെഡ്‍വൈന്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. റെഡ് വൈന്‍ കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്. റെഡ് വൈന്‍ കുടിക്കുന്നത് വിഷാദം, ഉത്കണ്ഠ എന്നിവയെ തടയാന്‍ സഹായിക്കുമെന്ന് യുഎസിലെ 'University at Buffalo' നടത്തിയ പഠനം പറയുന്നത്. 

ഈ തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഏറ്റവും കൂടുതൽ പേർ അനുഭവിക്കുന്ന പ്രശ്നമാണ് ഉത്കണ്ഠ (anxiety) അല്ലെങ്കില്‍ മാനസിക പിരിമുറുക്കം (Stress). ഇത് പലപ്പോഴും നമ്മുടെ ആരോ​ഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം. വീട്ടിലെ സാഹചര്യം മൂലമോ ജോലിസ്ഥലത്തെ സമ്മര്‍ദ്ദം മൂലമോ ആകാം ഇത്തരത്തിലുളള പ്രശ്നങ്ങള്‍ പലരെയും ബാധിക്കുന്നത്. അത്തരക്കാര്‍ റെഡ് വൈന്‍ കുടിക്കുന്നത് നല്ലതാണെന്നാണ് ഗവേഷര്‍ പറയുന്നത്. 

റെഡ് വൈനില്‍ അടങ്ങിയിരിക്കുന്ന 'resveratrol' എന്ന പദാര്‍ത്ഥമാണ് വിഷാദം, ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. 'Neuropharmacology' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.