ചോക്ലേറ്റ് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ് എന്ന കാര്യം എത്രപേര്‍ക്ക് അറിയാം? ഡാർക്ക് ചോക്കളേറ്റ് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന് ന്യൂട്രീഷനിസ്റ്റ്സ് വരെ കണ്ടെത്തിയിട്ടുണ്ട്.

രക്തധമനികൾ ദൃഡമാകുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയെ കുറയ്ക്കാൻ ഡാർക്ക്  ചോക്ലേറ്റിന്  കഴിയും. നെതർലൻഡ്സ് വഗേനിഗൻ യൂണിവേഴ്സിറ്റിയിലെ ന്യൂട്രീഷനിസ്റ്റുകളാണ് ഇത് കണ്ടെത്തിയത്. 

കൂടാതെ ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയ്ഡ്സ് എന്ന ആന്‍റി ഓക്‌സിഡന്‍റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ അത് കുറയ്‌ക്കാന്‍ ചോക്ലേറ്റ് സഹായിക്കും. ഇതുകൂടാതെ നമ്മുടെ ശരീരത്തിലെ ഹോര്‍മോണ്‍നില ഏകീകരിക്കാനും ഇത് സഹായിക്കും. രക്തത്തിലെ മോശം കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) കുറയ്‌ക്കാന്‍ ചോക്ലേറ്റ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചോക്ലേറ്റ് കഴിച്ചാല്‍ എല്‍ഡിഎല്‍ നില 10 ശതമാനം വരെ കുറയും.