Asianet News MalayalamAsianet News Malayalam

കാഴ്ച ശക്തിയെ അടക്കം ബാധിക്കുന്നു; കൊവിഡിനൊപ്പം 'ബ്ലാക്ക് ഫം​ഗസ്' ബാധയും

അവയവ മാറ്റം നടത്തിയവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്‍റെ പ്രവര്‍ത്തനം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Reports Rise In Covid Cases With Black Fungus Infection
Author
New Delhi, First Published May 9, 2021, 12:56 PM IST

ദില്ലി : കൊവിഡ് കേസുകള്‍ രാജ്യത്ത് കൂടുമ്പോള്‍ തന്നെ ആശങ്കയായി അ​പൂ​ർ​വ ഫം​ഗ​സ് ബാധയും. മ്യൂ​ക്കോ​ർ​മൈ​ക്കോ​സി​സ് എ​ന്ന ഫം​ഗ​സ് രോ​ഗ​മാ​ണ് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ വ​ർ​ധി​ക്കു​ന്ന​ത്. ഇത് ഉണ്ടാക്കുന്ന ഫം​ഗസുകളെ ബ്ലാക്ക് ഫം​ഗസ് എന്നും വിളിക്കാറുണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തു​മൂ​ലം എ​ട്ടു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്തുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 200 പേരിലാണ് രോ​ഗ ബാധ കണ്ടെത്തിയിട്ടുള്ളത്. 

അവയവ മാറ്റം നടത്തിയവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് അപായം ഉണ്ടാക്കുന്നതാണ് ഈ ഫംഗസിന്‍റെ പ്രവര്‍ത്തനം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ 20 ദിവസത്തില്‍ ഇഎന്‍ടി വാര്‍ഡിലെ 67 രോഗികള്‍ക്ക് ഈ ഫംഗസ് ബാധയുണ്ടായി എന്നാണ് ബിജെ മെഡിക്കല്‍ കോളേജ് ആന്‍റ് സിവില്‍ ഹോസ്പറ്റിലിലെ അസോസിയേറ്റ് പ്രഫസര്‍ കല്‍പേഷ് പട്ടീല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. 

ഗു​ജ​റാ​ത്തി​ലും ദില്ലിയിലും ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ദില്ലിയില്‍ നിന്നും ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ ആറു കേസുകള്‍ പ്രവേശിപ്പിക്കപ്പെട്ടെന്നും, കാഴ്ച ശക്തി നഷ്ടപ്പെടുന്നത് അടക്കം പ്രശ്നങ്ങളും ഉയര്‍ന്ന മരണ സാധ്യതയും ഉള്ള ഫംഗസ് ബാധയാണ് ഇതെന്നാണ് ദില്ലിയിലെ ശ്രീ ഗംഗ റാം ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ.മനീഷ് മുന്‍ജല്‍ പറയുന്നത്.

മനുഷ്യരുടെ വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ഈ ​ഫം​ഗ​സ് ബാ​ധ ബാ​ധി​ക്കു​ന്ന​താ​ണ് ഇ​തി​നെ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്. ക​ടു​ത്ത പ്ര​മേ​ഹ രോ​ഗി​ക​ളി​ലാ​ണ് ഫം​ഗ​സ് ബാ​ധ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. ചി​ല​ർ​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

Follow Us:
Download App:
  • android
  • ios