വൈറസ് എവിടേയും ഉണ്ടെന്ന് പറയുന്നത് വെറുതേയല്ല. നമ്മുടെ ചുറ്റുപാടും മാത്രമല്ല ആഴക്കടലിലും വൈറസുകളുണ്ട്.
വൈറസ് എവിടേയും ഉണ്ടെന്ന് പറയുന്നത് വെറുതേയല്ല. നമ്മുടെ ചുറ്റുപാടും മാത്രമല്ല ആഴക്കടലിലും വൈറസുകളുണ്ട്. രണ്ടുലക്ഷത്തിലേറെ തരത്തിലുളള വൈറസുകള്‍ കടലില്‍ മാത്രം ഉണ്ടെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. മറൈന്‍ വൈറസ് എന്ന വിഭാഗമായി അവയെ നമ്മുടെ ശാസ്ത്രലോകം വേര്‍തിരിക്കുകയും ചെയ്തു.
സമുദ്രമേല്‍ത്തട്ടില്‍ നിന്ന് നാലായിരം മീറ്റര്‍ താഴെയായാണ് മറൈന്‍ വൈറസുകളുടെ സ്ഥാനം. ഇവയുടെ സാന്നിധ്യം ഉത്തര- ദക്ഷിണധ്രുവങ്ങളിലും വ്യക്തമായിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും മനുഷ്യന് ഭീഷണിയുയര്‍ത്തുന്നില്ലെങ്കിലും സമുദ്രജല ജീവികളായ തിമിംഗിലം, ഞണ്ട്, ചെമ്മീന്‍ പോലുളള ജീവികളെ ബാധിക്കാറുണ്ട്. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

ലോകത്തിലെ 80 വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് ശേഖരിച്ച കടല്‍ജലത്തിന്‍റെ സാമ്പിളുകളുപയോഗിച്ച് സമുദ്ര വൈറസുകളുടെ ഒരു ആഗോള മാപ്പ് ഇവര്‍ വരച്ചിരിക്കുകയാണ്. മുന്‍കാല കണക്കുകള്‍ വെച്ച് നോക്കിയാല്‍ അവയുടെ എണ്ണം 12 മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
