Asianet News MalayalamAsianet News Malayalam

സര്‍ജറിയില്ലാതെ ഫലപ്രദമായി അതിവേഗം ക്യാൻസര്‍ നശിപ്പിക്കും!; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ലാബിലെ പരീക്ഷണത്തില്‍ 99 ശതമാനമാണ് ക്യാൻസര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് ഈ മോളിക്യുലാര്‍ മെഷീൻ സഹായിച്ചതത്രേ. എന്നുവച്ചാല്‍ അത്രയും ഫലം ലഭിക്കാൻ സാധ്യതയെന്ന് സൂചന.

researchers found a new molecular machine to kill cancer cells more effectively
Author
First Published Dec 27, 2023, 2:42 PM IST

ക്യാൻസര്‍ രോഗത്തെ പ്രായ-ലിംഗഭേദമെന്യേ ഏവരും ഭയപ്പെടാറുണ്ട്. എന്നാല്‍ സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ക്യാൻസറിന് ഫലപ്രദമായ ചികിത്സ നേടാൻ സാധിക്കും. പലര്‍ക്കും ചികിത്സ തേടാനുള്ള സാമ്പത്തികനിലയില്ലാത്തത് ആണ് വലിയ തിരിച്ചടിയാകുന്നത് എന്ന് മാത്രം. കൂടാതെ വൈകി രോഗനിര്‍ണയം നടത്തുന്നതും ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കുന്നു. 

ഇപ്പോഴിതാ ക്യാൻസര്‍ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുള്ളൊരു കണ്ടെത്തലുമായി ഒരു സംഘം ഗവേഷകര്‍ എത്തിയിരിക്കുകയാണ്. സര്‍ജറി കൂടാതെ തന്നെ ക്യാൻസര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 

'അമിനോസയാനിൻ മോളിക്യൂള്‍സ്' എന്ന തന്മാത്രകളെ ഉപയോഗിച്ച് ക്യാൻസര്‍ കോശങ്ങളെ അതിവേഗം നശിപ്പിക്കുകയെന്നതണ് ഈ പുതിയ കണ്ടെത്തല്‍. ഇതിന് മുമ്പും ഇത്തരത്തില്‍ തന്മാത്രകളുപയോഗിച്ച് ക്യാൻസര്‍ കോശങ്ങളെ ഇല്ലാതാക്കുന്ന രീതി ഗവേഷകര്‍ വികസിപ്പിച്ചിട്ടുള്ളതാണ്.

എന്നാല്‍ ഇതിനെക്കാളെല്ലാം വളരെ മികച്ചതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പഴയ രീതിയെക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വേഗതയാണത്രേ പുതിയ രീതിക്കുള്ളത്. ഇൻഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ തന്മാത്രകളെ ശക്തിയായി ഇളക്കും. ഈ തന്മാത്രകള്‍ക്കാണെങ്കില്‍ ക്യാൻസര്‍ കോശങ്ങളെ പിടിച്ച് അവയെ തകര്‍ത്ത് മുന്നേറാനും സാധിക്കും. 

ലാബിലെ പരീക്ഷണത്തില്‍ 99 ശതമാനമാണ് ക്യാൻസര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് ഈ മോളിക്യുലാര്‍ മെഷീൻ സഹായിച്ചതത്രേ. എന്നുവച്ചാല്‍ അത്രയും ഫലം ലഭിക്കാൻ സാധ്യതയെന്ന് സൂചന. എലികളില്‍ പരീക്ഷണം നടത്തിയപ്പോഴാകട്ടെ, പകുതിയിലധികം എലികളും ക്യാൻസറിന്‍റെ പിടിയില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെട്ടു. 

ഇപ്പോഴും ഇത് ഒരു തുടക്കം മാത്രമാണെന്ന് ഗവേഷകര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ വിപ്ലവാത്മകമായ തുടക്കമാണിതെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ഭാവിയില്‍ ക്യാൻസര്‍ ചികിത്സാമേഖലയില്‍ വമ്പൻ തരംഗം സൃഷ്ടിക്കാൻ തക്ക സ്ഫോടനാത്മകത ഈ കണ്ടെത്തലിനുണ്ട് എന്നാണിവര്‍ പറയുന്നത്. 

അമേരിക്കയില്‍ നിന്നുള്ള ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. 'നേച്ചര്‍ കെമിസ്ട്രി' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ ഇവരുടെ പഠനത്തിന്‍റെ വിശദാംശങ്ങള്‍ വരികയും അത് ഏറെ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. 

Also Read:- പ്രമേഹത്തിലേക്ക് നമ്മെ നയിക്കുന്ന മൂന്ന് കാര്യങ്ങള്‍; ഇപ്പോഴേ ശ്രദ്ധിച്ചുതുടങ്ങൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios