Asianet News MalayalamAsianet News Malayalam

എപ്പോഴും മോശം ഓര്‍മ്മകളാണോ മനസില്‍ വരാറ്? ഇത് എന്തുകൊണ്ടാണെന്ന് അറിയുമോ?

ചില മനുഷ്യര്‍ വര്‍ത്തമാനകാല അനുഭവങ്ങളില്‍ നിന്ന് പെട്ടെന്ന് ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അധികവും മോശം ഓര്‍മ്മകളിലേക്ക് തന്നെ പോകാറുണ്ട്. ഇങ്ങനെ നിങ്ങളില്‍ പലര്‍ക്കും സംഭവിക്കാറുണ്ടായിരിക്കും. ചില സമയങ്ങളില്‍ സന്തോഷകരമായ ഓര്‍മ്മകളിലേക്കും മനസ് സഞ്ചരിക്കാം. 

researchers found molecule which label memories as positive or negative
Author
First Published Sep 25, 2022, 7:32 PM IST

മനുഷ്യമനസിന്‍റെ സങ്കേതങ്ങളെ കുറിച്ച് മനസിലാക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഗവേഷകലോകം തന്നെ ഇന്നും പല പഠനങ്ങളും നടത്തിവരികയാണ്, മനുഷ്യമനസിനെ ഒന്ന് ഘടനയിലാക്കിയെടുക്കാന്‍. എന്നിട്ടും പലപ്പോഴും ഗവേഷകര്‍ക്ക് അവരുടെ പഠനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനോ, നിഗമനങ്ങളിലെത്താനോ സാധിക്കുന്നില്ല എന്നതാണ് സത്യം.

ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത് 'നേച്ചര്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. യുഎസിലെ സാല്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

ചില മനുഷ്യര്‍ വര്‍ത്തമാനകാല അനുഭവങ്ങളില്‍ നിന്ന് പെട്ടെന്ന് ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അധികവും മോശം ഓര്‍മ്മകളിലേക്ക് തന്നെ പോകാറുണ്ട്. ഇങ്ങനെ നിങ്ങളില്‍ പലര്‍ക്കും സംഭവിക്കാറുണ്ടായിരിക്കും. ചില സമയങ്ങളില്‍ സന്തോഷകരമായ ഓര്‍മ്മകളിലേക്കും മനസ് സഞ്ചരിക്കാം. 

എങ്ങനെയാണ് പെടുന്നനെ ഓര്‍മ്മകളിലേക്ക് ഇത്തരത്തില്‍ പോയിപ്പെടുന്നത്? ഇതിനുള്ള ഉത്തരമാണ് പഠനം നല്‍കുന്നത്. തലച്ചോറിലെ ഒരു പ്രോട്ടീൻ ആണത്രേ ഇതിന് കാരണമാകുന്നത്. 'ന്യൂറോടെൻസിൻ' എന്നാണിതിന്‍റെ പേര്. 

വര്‍ത്തമാനകാല അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ തലച്ചോറില്‍ എത്ര 'ന്യൂറോടെൻസിൻ' ഉത്പാദിപ്പിക്കപ്പെടുന്നു. അത് ഏതെല്ലാം പഴയ ഓര്‍മ്മകളെ ഉണര്‍ത്തുന്നു എന്നതാണ് വിഷയം. ചിലരില്‍ ഇത് അധികവും മോശം ഓര്‍മ്മകളെ തന്നെ ഉണര്‍ത്തുന്നു. ചിലരില്‍ രണ്ടും ഉണ്ടാകാം. എന്തായാലും വര്‍ത്തമാനകാലത്തില്‍ നടക്കുന്ന സംഭവം ഇതില്‍ പ്രധാന പങ്ക് തന്നെയാണ് വഹിക്കുന്നത്. 

സന്തോഷകരമായ ഒരു പാട്ട് കേള്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ദുഖമോ ആഘാതമോ അനുഭവപ്പെടുമ്പോള്‍ എല്ലാം ഇതുമായി ബന്ധപ്പെട്ട ഓര്‍മ്മകളിലേക്ക് തന്നെ നാം പോകുന്നത് ഇങ്ങനെയാണ്. മുന്നില്‍ കാണുന്നവയോടും സംഭവിക്കുന്നവയോടും പേടി തോന്നുന്നതിനും കാരണമാകുന്നത് ന്യൂറോടെൻസിൻ തന്നെയാണ്. ഇങ്ങനെയൊരു ധര്‍മ്മവും ഇതിനുണ്ട്. 

എന്തായാലും മനുഷ്യന്‍റെ ഓര്‍മ്മകളെ കുറിച്ച് അത്ര വിശാലമായി മനസിലാക്കാൻ ഇന്നും ഗവേഷകലോകത്തിന് സാധിച്ചിട്ടില്ല എന്നത് തന്നെയാണ് വാസ്തവം. ഇതിനിടെ ഇത്തരം പഠനറിപ്പോര്‍ട്ടുകള്‍ ഈ വിഷയങ്ങളില്‍ തല്‍പരരായവര്‍ക്ക് ആശ്വാസം തന്നെയാണ്. ഒപ്പം തന്നെ വിഷാദരോഗം, ഉത്കണ്ഠ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളുടെ ചികിത്സയിലും ഇതെല്ലാം വലിയ സ്വാധീനം ചെലുത്താം. 

Also Read:- നിങ്ങൾ മാനസികമായി പ്രശ്നത്തിലാണോ? ഈ നാല് ലക്ഷണങ്ങളുണ്ടോയെന്ന് നോക്കൂ...

Follow Us:
Download App:
  • android
  • ios