സ്തനാര്‍ബുദം എന്നത് സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ്. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങള്‍, പ്രായം, അമിതവണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാര്‍ബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്.
സ്തനാർബുദവുമായി ബന്ധപ്പെട്ട് നാല് പുതിയ ജീനുകളെ ഗവേഷകർ തിരിച്ചറിഞ്ഞു. നേച്ചർ ജെനറ്റിക്സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെയും കാനഡയിലെ യൂണിവേഴ്‌സിറ്റി ലാവലിലെയും ഗവേഷകർ നയിക്കുന്ന സ്തനാർബുദത്തിനുള്ള നിലവിലെ ജനിതക പരിശോധനകൾ BRCA1, BRCA2, PALB2 എന്നിവ പോലുള്ള ചില ജീനുകളെ മാത്രമേ പരിഗണിക്കൂ എന്ന് അഭിപ്രായപ്പെട്ടു. കൂടുതൽ ജീനുകൾ തിരിച്ചറിയപ്പെടാനുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
യൂറോപ്പിലെയും ഏഷ്യയിലെയും എട്ട് രാജ്യങ്ങളിൽ നിന്നുള്ള സ്തനാർബുദമുള്ള 26,000 സ്ത്രീകളിലും സ്തനാർബുദമില്ലാത്ത 217,000 സ്ത്രീകളിലും എല്ലാ ജീനുകളിലെയും ജനിതക മാറ്റങ്ങളാണ് ഏറ്റവും പുതിയ പഠനം പരിശോധിച്ചത്. പല രാജ്യങ്ങളിലെയും ഒന്നിലധികം പഠനങ്ങളിൽ നിന്നുള്ള ഡാറ്റയും യുകെ ബയോബാങ്കിൽ നിന്ന് പൊതുവായി ലഭ്യമായ ഡാറ്റയും ഉപയോഗിച്ചാണ് ഇത് സാധ്യമായതെന്ന് ഗവേഷകർ പറഞ്ഞു.
'ഞങ്ങളുടെ അറിവിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ പഠനമാണിത്...' - പഠനത്തിന് നേതൃത്വം നൽകിയ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ ഡഗ്ലസ് ഈസ്റ്റൺ പറഞ്ഞു. ഈ പുതിയ ജീനുകളുടെ തിരിച്ചറിയൽ സ്തനാർബുദത്തിന്റെ ജനിതക അപകടസാധ്യത മനസ്സിലാക്കുന്നതിനും രോഗസാധ്യത കൂടുതലുള്ള സ്ത്രീകളെ നന്നായി തിരിച്ചറിയുന്നതിലൂടെ അപകടസാധ്യത നേരത്തെ കണ്ടെത്താൻ സഹായിക്കുന്നതിനും സഹായിക്കുമെന്ന് ഡഗ്ലസ് ഈസ്റ്റൺ പറഞ്ഞു.
ഈ പുതിയ ജീനുകളിൽ കണ്ടെത്തിയ മിക്ക വകഭേദങ്ങളും അപൂർവമാണെങ്കിലും അവ വഹിക്കുന്ന സ്ത്രീകൾക്ക് അപകടസാധ്യതകൾ കൂടുതലാണ്. ഉദാഹരണത്തിന്, പുതിയ ജീനുകളിലൊന്നായ MAP3K1-ലെ മാറ്റങ്ങൾ, പ്രത്യേകിച്ച് സ്തനാർബുദത്തിനുള്ള ഉയർന്ന അപകടസാധ്യത വർദ്ധിപ്പിക്കുന്നതായാണ് മനസിലാക്കുന്നതെന്നും ഗവേഷകർ പറഞ്ഞു.
സ്തനാർബുദത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും...
സ്തനാർബുദം എന്നത് സ്ത്രീകളിലെ അർബുദങ്ങളിൽ ഏറ്റവും വ്യാപകമായ ക്യാൻസറാണ്. അനാരോഗ്യ ഭക്ഷണരീതി, ജനിതകപരമായ കാരണങ്ങൾ, പ്രായം, അമിതവണ്ണം, ജീവിതശൈലി എന്നിവയെല്ലാം സ്തനാർബുദത്തിലേക്ക് നയിക്കാവുന്ന ഘടകങ്ങളാണ്. ആരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കിൽ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം.
സ്തനങ്ങളിൽ മുഴ, ആകൃതിയിൽ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുകയും, സ്തനങ്ങളിലെ ചർമ്മത്തിന് ചുവപ്പ് നിറം വരിക സ്തനങ്ങളിലെ ചർമ്മം കട്ടിയായി വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.
ശരീരത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ ; 5 കാര്യങ്ങൾ അറിഞ്ഞിരിക്കൂ

