Asianet News MalayalamAsianet News Malayalam

കോഫി മണം കിട്ടുന്നുണ്ടോ? ഇങ്ങനെയും കൊവിഡ് ടെസ്റ്റ്!

ചെറിയ രീതിയിലെങ്കിലും കൊവിഡ് പിടിപെടുന്നവരില്‍ ഗന്ധം നഷ്ടപ്പെടാനുള്ള സാധ്യതകളേറെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ വീട്ടിലിരുന്ന് നമുക്ക് തന്നെ കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു

researchers says that we can use coffee to check smell as it is a symptom of covid 19
Author
USA, First Published Dec 15, 2020, 10:14 PM IST

കൊവിഡ് 19 മഹാമാരിയുടെ സൂചനയായി പല ലക്ഷണങ്ങളും കണ്ടേക്കാം. അതിലൊന്നാണ് ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെന്ന് നമുക്കറിയാം. എന്നാല്‍ എല്ലാ രോഗികളിലും ഈ ലക്ഷണം കണ്ടെന്നും വരില്ല. 

എങ്കില്‍പ്പോലും ചെറിയ രീതിയിലെങ്കിലും കൊവിഡ് പിടിപെടുന്നവരില്‍ ഗന്ധം നഷ്ടപ്പെടാനുള്ള സാധ്യതകളേറെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ വീട്ടിലിരുന്ന് നമുക്ക് തന്നെ കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

തീര്‍ച്ചയായും എല്ലാവരുടെ കേസിലും ഗന്ധം നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കി, രോഗം കണ്ടെത്തല്‍ സാധ്യമല്ല. എങ്കിലും ഇത് ആര്‍ക്കും പരീക്ഷിക്കാവുന്ന രീതിയാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതിനായി ഉപയോഗിക്കേണ്ടത് കോഫിയാണെന്നും ഒരു സംഘം ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 

വളരെ രൂക്ഷമായ ഗന്ധമാണ് കോഫിയുടേത്. അത് തിരിച്ചറിയാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ നിലവില്‍ അത് കൊവിഡിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനയാകാം. അതിനാല്‍ നിത്യവും വീട്ടില്‍ വച്ച് തന്നെ കോഫി ഉപയോഗിച്ച് ഗന്ധം നഷ്ടപ്പെടുന്നുവോ എന്ന് 'ചെക്ക്' ചെയ്യാം.

പലരും കൊവിഡ് ബാധയെ തുടര്‍ന്ന് ഗന്ധം നഷ്ടമാകുന്നത് തിരിച്ചറിയാതെ പോവുകയാണെന്നും ഓരോരുത്തരിലും ഏറ്റക്കുറച്ചിലോട് കൂടിയാണ് ഈ ലക്ഷണം കണ്ടുവരികയെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

'അല്‍പം കാപ്പിപ്പൊടി കയ്യിലെടുക്കുക. എന്നിട്ട് അത് മണത്തുനോക്കുക. എത്രനേരം മണം കിട്ടുന്നുണ്ട്. അതോ മണം തിരിച്ചറിയാന്‍ പറ്റുന്നില്ലേ എന്നെല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കുക. ഇതില്‍ പ്രശ്‌നം തോന്നുന്നുവെങ്കില്‍ ആവശ്യാനുസരണം പരിശോധന നടത്താം. ക്ലിനിക്കല്‍ ലെവലില്‍ പോലും ഗന്ധം നഷ്ടമാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കാപ്പി ഉപയോഗിക്കാറുണ്ട്. ഇത് പര്യാപ്തമാണെന്ന് പ്രമുഖ ന്യൂറോളജസിറ്റുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്... - ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ, യുഎസിലെ 'ടഫ്ട്‌സ് യൂണിവേഴ്‌സിറ്റി' പ്രൊഫസറായ ജെയിംസ് സ്‌ക്വോബ് പറയുന്നു.

Also Read:- കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകര്‍...

Follow Us:
Download App:
  • android
  • ios