Asianet News MalayalamAsianet News Malayalam

കൊറോണ വെെറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫേസ് മാസ്കുകൾ ഉടനെത്തും; പ്രതീക്ഷയോടെ ​ഗവേഷകർ

സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നിവയാണ് നിലവില്‍ കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍.  

Researchers Think Putting Electric Field in Face Masks Can Kill Coronavirus and Avoid Infection
Author
Indianapolis, First Published May 28, 2020, 9:29 AM IST

നമ്മളെ ഏവരേയും ഏറെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥലങ്ങളില്‍ പോലും രോഗികളുടെ എണ്ണം കൂടുന്നത് ഭയപ്പെടുത്തുന്നത് തന്നെയാണ്. കൊവി‍ഡിൽ നിന്ന് രക്ഷ നേടാൻ നമ്മൾ എല്ലാവരും ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് മാസ്ക്. വൈറസ് പകരുന്നതില്‍ നിന്നും രക്ഷ നേടാന്‍ മാസ്ക് സഹായകമാണ്.

 സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നിവയാണ് നിലവില്‍ കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍.  മാസ്ക് ഉപയോഗം ഒരിക്കലും വൈറസിനെ തടയുന്നില്ല എന്ന കാര്യം മനസിലാക്കണം. വൈറസ് മൂക്കിലോ വായിലോ നേരിട്ട് പ്രവേശിക്കാതെയിരിക്കാന്‍ മാത്രമേ മാസ്കിന് സഹായിക്കാന്‍ സാധിക്കൂ. 

എന്നാല്‍ വൈറസ് പറ്റിപിടിച്ചിരിക്കുന്ന മാസ്ക് നിങ്ങള്‍ തൊട്ട ശേഷം ആ കൈകള്‍ കൊണ്ട് ശരീരഭാഗങ്ങളില്‍ തൊടുക വഴി വൈറസ് നിങ്ങളിലേക്ക് പ്രവേശിക്കാം. ഉപയോ​ഗ ശേഷം മാസ്ക് വൃത്തിയാക്കിയില്ലെങ്കിലും വെെറസ് പടരാം. വെെറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫേസ് മാസ്കുകൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ​ഗവേഷകർ.' Indiana Center for Regenerative Medicine and Engineering' ലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്. 

അണുബാധ തടയാന്‍ ഉപകരിക്കുന്ന 'electroceutical bandages' സാങ്കേതിക വിദ്യ തന്നെയാണ് ഇവിടെയും ഉപയോ​ഗിക്കുന്നത്. മാസ്കിന്റെ പ്രതലത്തിലൂടെ ഒരു ഇലക്ട്രിക് കറന്റ്‌ കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്. ഇത് വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ​ഗവേഷകർ. 

കൊവിഡ് 19 വാക്‌സിന്‍; നിലവില്‍ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെ.....

Follow Us:
Download App:
  • android
  • ios