ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്നും അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിന് കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്നും അല്ലാത്തപക്ഷം കേരളത്തിന്‍റെ അഭിമാനമായ 'കേരള മോഡൽ' അധപതനത്തിന്‍റെ പടുകുഴിയിലേക്ക് പതിക്കുമെന്നും ആർഎംപിഐ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. 

ഡോക്ടർമാര്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങളും, ആശുപത്രികളിലെ സംഘർഷങ്ങളും കേവല ക്രമസമാധാന വിഷയമായി കാണാതെ ഇതിനെ പരിഹരിക്കാൻ കാര്യക്ഷമമായ നടപടി സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആര്‍എംപിഐ (റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ). ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇന്ന് നടത്തിയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ആര്‍എംപിഐ രംഗത്തെത്തിയിരിക്കുന്നത്.

ഡോക്ടർമാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ കർശന നടപടിയെടുക്കണമെന്നും അത്തരം സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിന് കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണെന്നും അല്ലാത്തപക്ഷം കേരളത്തിന്‍റെ അഭിമാനമായ 'കേരള മോഡൽ' അധപതനത്തിന്‍റെ പടുകുഴിയിലേക്ക് പതിക്കുമെന്നും ആർഎംപിഐ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. 

ഇതിന് പുറമെ കേരളത്തില്‍ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്ന രീതിയില്‍ മറ്റ് ചില വിഷയങ്ങളും പരിഹാരമാവശ്യപ്പെട്ട് ആര്‍എംപിഐ ചര്‍ച്ചയ്ക്കായി മുന്നില്‍ വയ്ക്കുന്നു. 

ഗ്രാമപ്രദേശങ്ങളില്‍ ആവശ്യത്തിന് ചികിത്സാസൗകര്യങ്ങളില്ലാതാകുന്നു, ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ല, പ്രാഥമികാരോഗ്യ - സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളും സർക്കാർ ആശുപത്രികളും കുടുംബാരോഗ്യ കേന്ദങ്ങളായി പേരുമാറ്റിയെന്നല്ലാതെ സൗകര്യങ്ങൾ വർധിപ്പിച്ചില്ല, കിടത്തി ചികിത്സ താലൂക്ക്-ജില്ല-ജനറൽ ആശുപത്രികളിലേക്ക് പരിമിതപ്പെടുത്തുന്നത് തിരക്ക് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കുന്നു, ഇതോടെ രോഗികൾ കൂടുതലായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു, സ്വകാര്യ ആശുപത്രികളിലെ ചെലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ആര്‍എംപിഐ ഉയര്‍ത്തിക്കാട്ടുന്നത്. 

'ആശുപത്രിയിലെത്തുന്നവർ കെണിയിൽ പെട്ട് ഓടുന്ന സാഹചര്യമാണുള്ളത്. ആതുരശുശ്രൂഷാ കേന്ദ്രങ്ങളിൽ രോഗികൾക്ക് ഒരു അവകാശങ്ങളുമില്ലാത്ത സ്ഥിതിയാണ്. രോഗവിവരങ്ങൾ തന്നെ യഥാവിധി അറിയാതെ ചെലവുകൾക്ക് നെട്ടോട്ടമോടി ഹതാശരാവുന്ന- രോഗികളുടെ ബന്ധുക്കളുടെ നിരാശ പലപ്പോഴും പൊട്ടിത്തെറിയിലെത്തുന്നത് കാണാതെ പോവരുത്. ആശുപത്രിയിലെ സംഘർഷങ്ങളുടെ അടിസ്ഥാന കാരണം ചികിത്സാസൗകര്യങ്ങളുടെ കുറവും സുതാര്യതയില്ലാത്തതുമാണ്...'- ആർഎംപിഐ ചൂണ്ടിക്കാട്ടുന്നു. 

രോഗവിവരങ്ങൾ യഥാസമയം ബന്ധുക്കളെ അറിയിക്കുക , ചികിത്സാചെലവുകൾക്കും ആശുപത്രി ചെലവുകൾക്കും നിയന്ത്രണം വയ്ക്കുക, ഗ്രാമതല ആശുപതികളിൽ കിടത്തി ചികിത്സക്കും പ്രസവചികിത്സക്കും ശിശുപരിചരണത്തിനും സൗകര്യമൊരുക്കുക , ഗുരുതര രോഗചികിത്സക്ക് രണ്ടാമതൊരഭിപ്രായം തേടാൻ സംവിധാനമുണ്ടാക്കുക എന്നീ ആവശ്യങ്ങളുമായി ആരോഗ്യമന്ത്രിക്ക് ആര്‍എംപിഐ നിവേദനം നല്‍കിയിട്ടുണ്ട്. 

ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി തരംതാഴ്ത്തിയ പഴയ സർക്കാർ ആശുപത്രികൾക്ക് താലൂക്ക് ആശുപത്രികളുടെ പദവി നൽകി സൗകര്യങ്ങൾ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Also Read:- ഡോക്ടർമാരുടെ സമരത്തിൽ സ്തംഭിച്ച് സംസ്ഥാനത്തെ ആശുപത്രികൾ; ചികിത്സ കിട്ടാതെ വലഞ്ഞ് രോഗികൾ

ക്രൂഡ്ഓയില്‍ വില കുത്തനെ താഴേക്ക്; പെട്രോള്‍ വില കുറയുമോ ! Crude oil prices dropped