കൊവിഡിനെ ചെറുക്കാൻ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്സ് ദിനം. കൊവിഡ് പോരാട്ടത്തില്‍ രാജ്യത്തെ താങ്ങിനിര്‍ത്തിയ പോരാളികള്‍.
സമൂഹത്തിനും ഡോക്ടര്‍മാര്‍ നല്‍കി വരുന്ന വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓര്‍ക്കാനുള്ള ഒരു ദിവസം കൂടിയാണ് ഡോക്ടേഴ്സ് ഡേ. 

കൊവിഡിനെ ചെറുക്കാൻ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ കരുതലുള്ള, ഏറ്റവും മികച്ച ചികിത്സ അവർക്ക് ലഭ്യമാക്കാൻ പ്രവർത്തിച്ച ഡോ. ബി. സി. റോയിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്. 

ബീഹാറിലെ പാട്നയിൽ ജനിച്ച അദ്ദേഹം രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രശസ്തി നേടി. വിവിധ പദവികൾ അലങ്കരിച്ചെങ്കിലും ഏറ്റവും നല്ല ഡോക്ടർ എന്ന നിലയിലാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ ഇദ്ദേഹം ഇടം നേടിയത്.

സ്വന്തം സുരക്ഷ പോലും നോക്കാതെ ഡോക്ടര്‍മാര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ സ്വയം സമര്‍പ്പിതമായി മുന്നോട്ട് പോവുന്നതോടെയാണ് ഈ സമൂഹം ഈ രീതിയില്‍ നിലനില്‍ക്കുന്നത് തന്നെ. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ വില ഓർമിപ്പിക്കുന്ന ദിനം കൂടിയാണ് ജൂലൈ ഒന്ന്. 

കൊവിഡ് പരിശോധന നടത്തി ഫലം അറിയിക്കുന്ന ഫെയ്‌സ് മാസ്‌ക്കുകള്‍!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona