Asianet News MalayalamAsianet News Malayalam

മുടിവളർച്ചയ്ക്ക് റോസ്മേരി ; ഇങ്ങനെ ഉപയോ​ഗിക്കൂ

റോസ്മേരി ഓയിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ മന്ദഗതിയിലാക്കാനും സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു. 

rosemary for healthy and strongest hair
Author
First Published Dec 22, 2023, 11:12 AM IST

മുടികൊഴിച്ചിലും താരനുമാണ് നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ? പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാക്കാം. 
ദൈനംദിനത്തിൽ ചെയ്യുന്ന പല പരിചരണങ്ങളും മുടിയ്ക്ക് കൂടുതൽ ബലവും ഉള്ളും നൽകാൻ സഹായിക്കും. മുടികൊഴിച്ചിൽ അകറ്റുന്നതിന് ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി. 

മുടി ഉള്ളോടെ വളരാൻ റോസ്മേരി ഏറെ സഹായിക്കും. റോസ്മേരി ഓയിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ മന്ദഗതിയിലാക്കാനും സഹായിക്കുമെന്ന് ചില ഗവേഷണങ്ങൾ പറയുന്നു.

മുടിയിൽ തേയ്ക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഉപയോഗിക്കാവുന്നതാണ്. തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം കുറച്ച് തുള്ളി റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും.

റോസ്മേരി ദിവസവും ഉപയോഗിക്കുന്ന മറ്റ് എണ്ണകൾക്കൊപ്പം ചേർക്കാവുന്നതാണ്. ഒലീവ് ഓയിൽ, വെളിച്ചെണ്ണ എന്നിവയ്ക്ക് ഒപ്പം ഇതും കൂടി ചേർത്ത് ഉപയോഗിക്കാം. തലയോട്ടിയിൽ അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാൻ സ​ഹായിക്കും. 

താരൻ അകറ്റാൻ ഏറ്റവും മികച്ചതാണ് റോസ് മേരി ചായ. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ബാക്ടീരിയിൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ മുടിയ്ക്ക് ഏറെ നല്ലതാണ്. രണ്ട് കപ്പ് വെള്ളത്തിൽ റോസ് മേരിയിട്ട് നന്നായി തിളപ്പിക്കുക. അതിന് ശേഷം ഇത് ചൂട് മാറാൻ വയ്ക്കുക. മുടി ഷാംപൂ ഇട്ട് കഴുകിയ ശേഷം അവസാനം റോസ്മേരി ചായ മുടിയിലൊഴിച്ച് കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ഇടാവുന്നതാണ്. 

മറ്റൊന്ന്, രണ്ടോ മൂന്നോ കപ്പ് വെള്ളത്തിൽ റോസ് മേരിയിട്ട് നല്ല പോലെ തിളപ്പിക്കുക. ചൂടാറിയ ശേഷം ഒരു സ്പ്രെ ബോട്ടിലിലേക്ക് ഇത് മാറ്റുക. മുടിയിൽ ഈ വെള്ളം സ്പ്രേ ചെയ്യുന്നത് മുടിവളർച്ച് ​ഗുണം ചെയ്യും.   

ഗർഭകാലത്തെ മലബന്ധ പ്രശ്നം അകറ്റുന്നതിന് ചെയ്യേണ്ടത് എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios