പല താരങ്ങളും തങ്ങളുടെ ഫിറ്റ്നസ്- ഡയറ്റ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇവയെല്ലാം തന്നെ മറ്റുള്ളവരില്‍ വലിയ രീതിയില്‍ പ്രചോദനമുണ്ടാക്കാറുമുണ്ട്.

ഇന്ന് മിക്ക സിനിമാതാരങ്ങളും ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നല്‍കുന്നവരാണ്. ബോളിവുഡ് താരങ്ങള്‍ പ്രത്യേകിച്ച് ഇക്കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നവരാണ്. പ്രായ-ലിംഗ ഭേദമെന്യേ നടന്മാരും നടിമാരും വര്‍ക്കൗട്ടിലൂടെ ഫിറ്റ്നസ് പാലിക്കാൻ ശ്രമിക്കാറുണ്ട്. 

പല താരങ്ങളും തങ്ങളുടെ ഫിറ്റ്നസ്- ഡയറ്റ് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇവയെല്ലാം തന്നെ മറ്റുള്ളവരില്‍ വലിയ രീതിയില്‍ പ്രചോദനമുണ്ടാക്കാറുമുണ്ട്.

മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകള്‍ക്കിടയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട അവബോധമുണ്ടാക്കുന്നതില്‍ ഇത്തരത്തില്‍ സെലിബ്രിറ്റികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാൻ ഖാൻ ഒരു കിടിലൻ വര്‍ക്കൗട്ട് ചിത്രം പങ്കുവച്ചിരിക്കുകയാണ്.

അമ്പത്തിയാറുകാരനായ സല്‍മാൻ ഖാൻ ഇപ്പോഴും തന്‍റെ ശരീരം സൂക്ഷിക്കുന്നത് ഏറെ ശ്രദ്ധയോടെയാണ്. സിക്സ് പാക്കും ജിമ്മില്‍ പോയി ട്യൂണ്‍ ചെയ്തെടുത്ത ശരീരവും വലിയ ട്രെൻഡാകുന്ന കാലത്തിനും മുമ്പേ ഇതെല്ലാം അനായാസം ചെയ്തുകാണിച്ച താരമാണ് സല്‍മാൻ ഖാൻ. ഒരുകാലത്ത് സല്ലുഭായ് എന്നാല്‍ പുരുഷ ശരീരസൗന്ദര്യത്തിന്‍റെ റോള്‍ മോഡല്‍ എന്ന നിലയിലാണ് ആളുകള്‍ കണക്കാക്കിയിരുന്നത്. 

ഇപ്പോഴും, ഈ പ്രായത്തിലും അതേ ചെറുപ്പം നിലനിര്‍ത്താൻ താരം ശ്രമിക്കുന്നുവെന്നത് നിരവധി പേര്‍ക്ക് പ്രചോദനമാകുന്നതാണ്. 'ശക്തനായി തുടരുന്നു...' എന്ന അടിക്കുറിപ്പോടെയാണ് സല്‍മാൻ ഖാന്‍ തന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

പ്രായം ഒട്ടുമേ ഉലച്ചില്‍ വീഴിക്കാത്ത ശരീരം ആരാധകരെ മാത്രമല്ല, ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. നിരവധി പേരാണ് താരത്തിന്‍റെ വര്‍ക്കൗട്ട് ചിത്രത്തിന് കമന്‍റുകളിട്ടിരിക്കുന്നത്. എങ്ങനെയാണ് ഈ പ്രായത്തിലും ഇങ്ങനെ ചെറുപ്പം കാത്തുസൂക്ഷിക്കുന്നതെന്നാണ് ഏവര്‍ക്കും അറിയേണ്ടത്. 

അന്നും ഇന്നും വര്‍ക്കൗട്ടില്‍ മുടക്കം വരുത്താത്തയാളാണ് സല്‍മാൻ. ഇക്കാര്യം താരം തന്നെ അഭിമുഖങ്ങളിലൂടെ പറഞ്ഞിട്ടുള്ളതാണ്. കൊവിഡ് കാലത്ത് പോലും താൻ വര്‍ക്കൗട്ട് മുടക്കിയിട്ടില്ലായിരുന്നുവെന്ന് സല്‍മാൻ ഖാൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വര്‍ക്കൗട്ടിനൊപ്പം തന്നെ ചിട്ടയായ ഡയറ്റും ഇദ്ദേഹം പാലിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളുമാണ് സല്‍മാൻ ഖാന്‍റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം. 

Scroll to load tweet…

Also Read:- 'യുവനടനില്‍ നിന്ന് പ്രചോദനം'; രസകരമായ ഫോട്ടോയുമായി ബിഗ് ബി