Asianet News MalayalamAsianet News Malayalam

ഈ ചെറിയ ചുവന്ന കുത്ത്‌ സ്കിൻ കാൻസറിന്റെതെന്ന് ഡോക്ടർമാർ‌ കണ്ടെത്തി, ഒടുവിൽ ഗിന്നസ്‌ ബുക്കില്‍ ഇടംപിടിച്ചു

കണ്ണിന് താഴെ ഈ കുത്ത് വർഷങ്ങളായി ഉണ്ടെന്ന് ക്രിസ്റ്റി സ്റ്റാറ്റ്സ് പറഞ്ഞു. ക്രിസ്റ്റിയെ വിശദമായി പരിശോധിച്ച ഡെർമറ്റോളജിസ്റ്റ് വലത്തെ കണ്ണിന്റെ താഴെയും സമാനമായ പാട് കണ്ടെത്തി.

scientists detect worlds smallest skin cancer see photo rse
Author
First Published May 3, 2023, 11:19 AM IST

ലോകത്തിലെ ഏറ്റവും ചെറിയ സ്കിൻ കാൻസർ കണ്ടെത്തി യുഎസിലെ ആരോഗ്യവിദഗ്ധർ. വെറും 0.65 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ഒരു ചുവന്ന കുത്ത് യുവതിയുടെ കണ്ണിന് താഴെ കണ്ടെത്തുകയായിരുന്നു. ക്രിസ്റ്റി സ്റ്റാറ്റ്സ് എന്ന യുവതിയുടെ ചർമ്മം പരിശോധിച്ചപ്പോൾ വലതു കവിളിൽ മറ്റൊരു പാടുകൾ കണ്ടെത്തി. 

മനുഷ്യന്റെ കണ്ണിന് ഏതാണ്ട് അദൃശ്യമായ ഈ ചെറിയ പൊട്ട് പിന്നീട് ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ (Oregon Health and Science University (OHSU) വിദഗ്ധർ മെലനോമ ഏറ്റവും മാരകമായ ത്വക്ക് അർബുദമായി തിരിച്ചറിഞ്ഞു. 

കണ്ണിന് താഴെ കാണപ്പെട്ട ഒരു ചുവന്ന കുത്തിന് കാരണമെന്താണെന്ന് തേടിയായിരുന്നു യുവതി ഡെർമെറ്റോളജിസ്റ്റിനെ കണ്ടത്.  കണ്ണിന് താഴെ ഈ കുത്ത് വർഷങ്ങളായി ഉണ്ടെന്ന് ക്രിസ്റ്റി സ്റ്റാറ്റ്സ് പറഞ്ഞു. ക്രിസ്റ്റിയെ വിശദമായി പരിശോധിച്ച ഡെർമറ്റോളജിസ്റ്റ് വലത്തെ കണ്ണിന്റെ താഴെയും സമാനമായ പാട് കണ്ടെത്തി.

വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രമേ ആ കുത്ത് കാണാൻ പറ്റുകയുള്ളൂ. കൂടുതൽ പരിശോധന നടത്തിയതോടെ യുവതിയെ ബാധിച്ചത് മെലനോമയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഏറ്റവും അപകടകാരിയായ ത്വക്ക് രോഗമാണ് മെലനോമ. കൂടുതൽ ഭാഗങ്ങളിലേക്ക് പരക്കുന്നതിന് മുമ്പ് രോഗം കണ്ടെത്താൻ കഴിഞ്ഞത് ഏറെ അതിശയിപ്പിക്കുന്നു.

തുടക്കത്തിലെ മെലനോമയെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്ന് ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ യുവതിയെ പരിചരിച്ച ഡോ. അലക്‌സാണ്ടർ വിറ്റ്‌കോവ്‌സ്‌കി പറഞ്ഞു.

തുടക്കത്തിൽ കണ്ടെത്താൻ കഴിഞ്ഞതാണ് ഭാ​ഗ്യമെന്ന് ക്രിസ്റ്റി സ്റ്റാറ്റ്സ് പറഞ്ഞു. മൈക്രോ കാൻസർ കണ്ടെത്തിയ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി ഇപ്പോൾ ഗിന്നസ് റെക്കോർഡും കരസ്ഥമാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ചെറിയ കാൻസർ കണ്ടുപിടിച്ചതിനാണ് അംഗീകാരം.

മെലനോമ പടരുന്നതിന് മുമ്പ് ചികിത്സിക്കാമെന്നും ഒഎച്ച്‌എസ്‌യുവിലെ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫ. ഡോ അലക്‌സാണ്ടർ വിറ്റ്‌കോവ്‌സ്‌കി പറഞ്ഞു. മൈക്രോ സ്കിൻ കാൻസർ തിരിച്ചറിയാൻ ഡോക്ടർമാർ മൾട്ടി ഡിസിപ്ലിനറി ടീമിനൊപ്പം ഡെർമോസ്കോപ്പി, റിഫ്ലക്‌ടൻസ് കോൺഫോക്കൽ മൈക്രോസ്കോപ്പി (ഇമേജിംഗ് ടൂൾ) എന്നിവയുടെ സംയോജനമാണ് ഉപയോഗിച്ചതെന്ന് സർവകലാശാലയുടെ വെബ്‌സൈറ്റിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പിയർ റിവ്യൂ ചെയ്ത് യുഎസ് ഗവൺമെന്റിന്റെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു. 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളിതാ...

 

Latest Videos
Follow Us:
Download App:
  • android
  • ios