Asianet News MalayalamAsianet News Malayalam

എലികളിലെ എച്ച്ഐവി നീക്കം ചെയ്തെന്ന് ​ഗവേഷകർ, അടുത്ത വര്‍ഷത്തോടെ മരുന്ന്

എച്ച്‌ഐവി വൈറസിന്റെ ഉന്മൂലത്തിനായി വിജയകരമായ ജീന്‍ എഡിറ്റിംഗ്‌ സാങ്കേതികതയുടെ സാധ്യതകള്‍ ഉപയോഗിച്ച്‌ മനുഷ്യ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷത്തോടെ മനുഷ്യര്‍ക്ക്‌ എച്ച്ഐവി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ചികിത്സ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

Scientists say they found a cure for HIV in some mice
Author
Trivandrum, First Published Jul 5, 2019, 3:20 PM IST

എലികളുടെ ഡി‌എൻ‌എയിൽ നിന്ന് എച്ച്ഐവി നീക്കം ചെയ്തതായി ഗവേഷകർ. ഈ പരീക്ഷണം മനുഷ്യരിലും എച്ച്ഐവി പൂർണമായും സുഖപ്പെടുത്താനാകുമെന്ന് ​ഗവേഷകർ പറയുന്നു. 23 എലികളില്‍ 9 എലികളുടെ എച്ച്ഐവി പൂര്‍ണമായും മാറ്റിയെന്നാണ് ​ഗവേഷകർ പറയുന്നത്. ടെമ്പിള്‍ സര്‍വകലാശാല, നബ്രാസാ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ 30 ശാസ്ത്രഗവേഷകരുടെ ഗവേഷണത്തിന്റെ ഫലമായാണ് ഈ കണ്ടെത്തല്‍.. 

ജീന്‍ എഡിറ്റിങ് ഉപയോഗിച്ചാണ് എച്ച്ഐവിക്കുള്ള മരുന്ന് തയ്യാറാക്കുന്നത്. പരിശോധനകളിലൂടെ ശരീരത്തില്‍ വൈറസിന്റെ അളവ് കണക്കാക്കിയാണ് ചികിത്സ നടത്തുന്നതെന്ന് ​ഗവേഷകർ പറയുന്നു. പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറൽ തെറാപ്പിയോടൊപ്പം CRISPR ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.. 

എച്ച്‌ഐവി വൈറസിന്റെ ഉന്മൂലത്തിനായി വിജയകരമായ ജീന്‍ എഡിറ്റിംഗ്‌ സാങ്കേതികതയുടെ സാധ്യതകള്‍ ഉപയോഗിച്ച്‌ മനുഷ്യ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കും. അടുത്ത വര്‍ഷത്തോടെ മനുഷ്യര്‍ക്ക്‌ എച്ച്ഐവി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ചികിത്സ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

ലോകത്താകെ നിലവില്‍ 37 ദശലക്ഷത്തോളം എച്ച്ഐവി ബാധിതരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2017 ൽ ഏകദേശം 1 ദശലക്ഷം ആളുകൾ എച്ച്ഐവി സംബന്ധമായ പ്രശ്‌നങ്ങൾ മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Follow Us:
Download App:
  • android
  • ios