ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. ഡയറ്റ് എന്ന പേരിൽ പലരും പട്ടിണി കിടന്നാകും ഭാരം കുറയ്ക്കുക. സ്വയം വിചാരിക്കുന്നതിലും കൂടുതല്‍ ഭാരം ചിലപ്പോൾ പെട്ടെന്ന് കുറയുന്നത് കാണാം. വളരെ പെട്ടെന്ന് ഭാരം കുറയുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. തടി കൂടുന്നു എന്ന് പരാതി പറഞ്ഞാലും അത് കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ട കാര്യം വരുമ്പോള്‍ പിന്‍വാങ്ങുന്നവരാണ് മിക്കവരും. സമയക്കുറവാണ് കാരണമായി പറയുന്നതെങ്കിലും മടിയും ഒരു വില്ലന്‍ തന്നെയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാരം എളുപ്പം കുറയ്ക്കാം...

ഒന്ന്...

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പച്ചക്കറികൾ. പച്ചക്കറികള്‍ ഇഷ്ടമില്ലാത്തവരാണെങ്കില്‍ സൂപ്പ് ആക്കിയും മറ്റും അവ കഴിക്കാം. എത്ര തന്നെ ആയാലും പച്ചക്കറികളും പഴങ്ങളും ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വസ്തുക്കളാണ്.

രണ്ട്...

ഓഫീസിലും മറ്റും ലിഫ്റ്റ് ഉണ്ടെങ്കില്‍ അവ ഉപയോഗിക്കാതെ കോണിപടികള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കലോറികള്‍ എരിച്ചു കളയാന്‍ ഇത് സഹായിക്കും.

മൂന്ന്...

ചായയും കാപ്പിയും അമിതമായി കുടിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകും. ചായ കുടിക്കണമെന്ന് നിർബന്ധമാണെങ്കിൽ ദിവസവും രാവിലെയും വെെകുന്നേരവും 'ഗ്രീന്‍ ടീ' കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ​ഗ്രീൻ ടീ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. 

നാല്...

‌സമ്മർദ്ദം കുറയ്ക്കാം. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ടെന്‍ഷന് വലിയ പങ്കുണ്ട്. അതിനാല്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

അഞ്ച്...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവര്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.  മുട്ട, ചീര, മഷ്റൂം,  പനീർ, സോയ തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ആറ്...

ദിവസവും രാവിലെ 15 മിനിറ്റും വെെകുന്നേരം 15 മിനിറ്റും നടക്കുകയോ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ്...

മധുര പാനീയങ്ങൾ പതിവായി കുടിക്കുന്നത് ഭാരം കൂടുന്നതിന് കാരണമായേക്കാം എന്ന് നിരവധി പഠനങ്ങളും സൂചിപ്പിക്കുന്നു. ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശരീരഭാരം കുറയ്ക്കണോ; ഈ 'ഫ്രൂട്ട്' ഡയറ്റിൽ ഉൾപ്പെടുത്തൂ...