Asianet News MalayalamAsianet News Malayalam

കൊറോണ വൈറസുകളെ കുറിച്ച് പ്രധാനപ്പെട്ട ഏഴ് കാര്യങ്ങള്‍

വായുവിലൂടെയും, ജലകണികകളായും പടരുന്ന കൊവിഡ്-19 -ന് സഞ്ചരിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിന് കാരണം  ഭാരമാണ്.

Seven important facts about coronaviruses
Author
Trivandrum, First Published Mar 22, 2020, 3:38 PM IST

1. കൊറോണ വൈറസുകള്‍ക്ക് ഉയര്‍ന്ന സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ് ഉണ്ട്....

മറ്റ് RNA വൈറസുകളെ പോലെ കോറോണ വൈറസുകള്‍ക്ക് ഉയര്‍ന്ന സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ് ഉണ്ട്. ഹോസ്റ്റുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ വളരെ വേഗത്തില്‍ പ്രത്യുല്‍പാദനം നടത്തുന്നതിന്റേയും പെരുകുന്നതിന്റേയും അളവാണ് സബ്സ്റ്റിറ്റ്യൂഷന്‍ റേറ്റ്. കോറോണ വൈറസിന്റെ ഇഷ്ട ഹോസ്റ്റാണ് മനുഷ്യന്‍. മനുഷ്യനില്‍ എത്തുമ്പോള്‍ വളരെ പെട്ടെന്ന് പടര്‍ച്ച ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസ് ചെയ്യുന്നു.

2. അതിവേഗം മ്യൂട്ടേറ്റ് ചെയ്യുന്നു...

തിരിച്ചറിയപ്പെട്ട എല്ലാ RNA വൈറസുകളേക്കാളും നീളമുള്ള ജനിതകം ഉള്ളതിനാലാണ് കോറോണവൈറസുകള്‍ക്ക് വളരെ പെട്ടെന്ന് മ്യൂട്ടേറ്റ് ചെയ്യാന്‍ കഴിയുന്നത്. ജനിതകത്തില്‍ കൂടുതല്‍ ഭാഗങ്ങള്‍ ഉള്ളതിനാല്‍ അവ സ്വയം പകര്‍‍ത്തപ്പെടുമ്പോള്‍ ആ പകര്‍പ്പിലും ചില തെറ്റുകള്‍ ഉണ്ടാകുന്നു. അവ മാറ്റങ്ങള്‍ അല്ലെങ്കില്‍ മ്യൂട്ടേഷന് കാരണമാകുന്നു. 

3. റീകോമ്പിനേഷന് സാദ്ധ്യതയുണ്ട്...

ഒരേ ജീവിയ്ക്കൂള്ളില്‍ തന്നെ, പടരുന്ന സമയത്ത് രണ്ട് വൈറസുകള്‍ സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് റീകോമ്പിനേഷന്‍ നടക്കുന്നത്. കോവിഡ്-19 ന്റെ തുടര്‍ച്ചക്ക് ഇതാണ് കാരണം എന്ന് പഠനങ്ങള്‍ രേഖപ്പെടുത്തുന്നു. അത്തരത്തില്‍ എല്ലാ കോറോണവൈറസുകളേയും വച്ച് മനുഷ്യ കോറോണവൈറസുകളായ  HCoV-HKU1 നാണ് റീകോമ്പിനേഷന് ഏറ്റവും സാദ്ധ്യത ഉള്ളത്.

4. ഒന്നിലധികം സ്പീഷീസുകളിലോട്ട്  പടരുന്നു....

നല്ല അതിജീവന ശേഷിയും, ഒന്നിലധികം സ്പീഷിസുകളിലേക്ക് പടരാനും കഴിയുന്നവയാണ് കോറോണവൈറസുകള്‍. സ്മാള്‍പോക്സ് പോലുള്ള വൈറസുകള്‍ക്ക് ഒരു സ്പീഷീസിനെമാത്രമേ ബാധിക്കുവാന്‍ കഴിയു. കോറോണവൈറസുകള്‍ക്ക് മനുഷ്യര്‍, വവ്വാലുകള്‍, പന്നികള്‍, കന്നുകാലികള്‍, എലികള്‍, കോഴികള്‍, സിവെറ്റ് പൂച്ചകള്‍, റക്കൂണുകള്‍, ഫെറെറ്റ് ബാഡ്ജെറുകള്‍, ഒട്ടകങ്ങള്‍ എന്നിവയിലേക്ക് പടരാന്‍ കഴിയും. ഇത്തരത്തിലുള്ള വൈറസുകളെ എപിഡമിയോളജിസ്റ്റുകള്‍ വിളിക്കുന്നത് "ബ്രോഡ് ഹോസ്റ്റ് റേഞ്ച്" എന്നാണ്. ഇത് വ്യത്യസ്ഥ കാലവസ്ഥകളിലൂടെ തുടര്‍ച്ചയായി പടരുന്നതിന് സഹായിക്കുന്നു. അതുകൊണ്ടാണ് നിയന്ത്രണം ബുദ്ധമുട്ടുള്ളതാക്കുന്നത്.

5. വവ്വാലുകളെ ഇഷ്ടമാണ്....

കോവിഡ്-19 വവ്വാലുകളില്‍ നിന്നാണ് മനുഷ്യനിലേക്ക് എത്തിയത് എന്ന് വിശ്വസിക്കുന്നു. വവ്വാലുകള്‍  മനുഷ്യനെ പ്രതികൂലമായി ബാധിക്കുന്ന വൈറസുകളെയൊക്കെ വഹിക്കുന്നതായി കാണാം. എബോള, മാര്‍ബര്‍ഗ്, റാബീസ്, നീപ്പ ഉദാഹരണങ്ങള്‍. ഇപ്പോള്‍ കോവിഡ്-19. 2017 -ലെ പഠനത്തില്‍ വവ്വാലുകളില്‍ മനുഷ്യ ജനിതകത്തിന് സമാനമായ ജനിതകമുള്ള കോറോണവൈറസുകളെ കണ്ടെത്തിയതായി സൂചിപ്പിക്കുന്നുണ്ട്.

6. ഇവിടെ കുറേ കാലമായി കൊറോണവൈറസുകളുണ്ട്....

വൈറസുകളുടെ മ്യൂട്ടേഷന്‍ തോതും, ഉണ്ടായ വഴികളും, തായ് വേരുകളേയും, പൂര്‍വ്വികരേയും കണ്ടെത്തുന്ന രീതിയാണ് മോളിക്കൂലാര്‍ ക്ലോക്ക് അനാലിസിസ്. അതിലൂടെ  നൂറ്റാണ്ടുകളായി കോറോണവൈറസുകള്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്ന് കണ്ടെത്തി. 1053 AD യിലാണ് ഇവ തുടങ്ങുന്നത്.

7. മറ്റ് വൈറസുകളേക്കാള്‍ ഭാരം കൂടുതലാണ്....

വായുവിലൂടെയും, ജലകണികകളായും പടരുന്ന കൊവിഡ്-19 -ന് സഞ്ചരിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിന് കാരണം  ഭാരമാണ്. മറ്റ് ശ്വാസകോശ സംബന്ധിയായ വൈറസുകളെ അപേക്ഷിച്ച്  ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ ഇവയെ ഗുരുത്വാകര്‍ഷണം സ്വാധീനിക്കുകയും ഒന്നുമുതല്‍ രണ്ട് മീറ്റര്‍ മാത്രം ദൂരത്തിലേക്ക് സഞ്ചാരപാത ചുരുങ്ങുകയും  ചെയ്യുന്നു. ചിക്കുന്‍പോക്സ്, മീസില്‍സ് വൈറസുകളുടേയെല്ലാം ഭാരം താരതമ്യേന കുറവാണ്.

Dr. Werb is an epidemiologist and author of “City of Omens: A Search for the Missing Women of the Borderlands.” Dr. Davey Smith at the University of California San Diego and Dr. Chris Mackie at McMaster University contributed virological insight.

The New York Times -ല്‍ പ്രസിദ്ധീകരിച്ച ലേഖനം.

സ്വതന്ത്ര വിവര്‍ത്തനം അഭിജിത്ത് കെ എ.

Follow Us:
Download App:
  • android
  • ios