Asianet News MalayalamAsianet News Malayalam

ക്യാന്‍സറിനെ അകറ്റിനിർത്താം; ശ്രദ്ധിക്കാം ഏഴ് കാര്യങ്ങള്‍

വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം , ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. 
 

Seven Steps to Prevent Cancer
Author
Trivandrum, First Published Feb 4, 2020, 3:10 PM IST

ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പേരുടെ ജീവനെടുക്കുന്ന രോഗമാണ് ക്യാൻസർ അഥവാ അര്‍ബുദം. തുടക്കത്തിലെ കണ്ടെത്തിയാൽ ചികിത്സ വളരെ എളുപ്പത്തില്‍ കൊണ്ടുപോകാനും രോഗം ഭേദമാക്കാനുമെല്ലാം ക്യാൻസറിന്‍റെ കാര്യത്തിലും സാധ്യമാണ്. നിയന്ത്രണം വിട്ട് വിഭജിച്ച് പെരുകുന്ന ഒരു കൂട്ടം കോശങ്ങളെയാണ് ക്യാൻസർ  എന്ന് പറയപ്പെടുന്നത്. ഓരോ അവയവവും  അനുദിനം പുതുക്കുന്നത് കോശങ്ങളെ പുതുക്കുന്നതിലൂടെയാണെന്ന് നമുക്കറിയാം.

എന്നാൽ സാധാരണനിലയിൽ നിന്ന് വിട്ട് കോശങ്ങൾ വിഭജിക്കുന്നതിലെ താളം തെറ്റുമ്പോഴാണ് ക്യാൻസർ എന്ന അവസ്ഥയിലെത്തുന്നത്.  ഇങ്ങനെ താളം തെറ്റി വിഭജിക്കുമ്പോൾ അവയ്ക്ക് ശരിയായ പ്രവർത്തനം കാഴ്ചവയ്ക്കാനാവില്ല. ആവശ്യമില്ലാത്ത ഒരു കൂട്ടം കോശങ്ങൾ മുഴകളായി രൂപാന്തരപ്പെടും. ക്യാന്‍സര്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ക്യത്യമായി വ്യായാമം ചെയ്യുക...

പതിവായി വ്യായമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പല ക്യാന്‍സറുകളും തടയാന്‍ അതൊരു ഫലപ്രദമായ മാര്‍ഗം കൂടിയാണ്. വ്യായാമത്തിലൂടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയുക വഴി സ്തനാര്‍ബുദം , ഗര്‍ഭാശയാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയൊക്കെ ഒരു പരിധിവരെ തടയാം. നിത്യേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. 

 

Seven Steps to Prevent Cancer

 

ധാരാളം പഴങ്ങള്‍ കഴിക്കുക...

പഴങ്ങൾ കഴിക്കുന്നത് ശീലമാക്കുക. ഇതുവഴി വിവിധ സൂക്ഷ്മപോഷകങ്ങള്‍ ശരീരത്തിനു ലഭിക്കും. പച്ചക്കറികളില്‍ നാരുകള്‍ ധാരാളമുള്ളതിനാല്‍ അതു ക്യാന്‍സര്‍ പ്രതിരോധിക്കും . ഈ ഇലക്കറികള്‍ മലബന്ധം തടയാനും അമ്ളത കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന അന്റി ഓക്സിഡന്റുകള്‍ പച്ചക്കറികളിലും പഴങ്ങളിലും ധാരാളമുണ്ട്. മാത്രമല്ല ദഹനവ്യവസ്ഥയിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഈ ആഹാരരീതി പ്രയോജനകരമാണ്. ദിവസേന ഒരു നേരമെങ്കിലും പച്ചയായപച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് ശീലമാക്കുക.

 

Seven Steps to Prevent Cancer

 

അമിതവണ്ണം പാടില്ല....

ശരീരത്തിന് അമിതമായി തൂക്കം കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടി നില്‍ക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. ഭക്ഷണനിയന്ത്രണം കൊണ്ടും വ്യായാമം കൊണ്ടും തൂക്കം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞില്ലെങ്കില്‍ ഡോക്ടറുടെ സഹായം തേടുക. 

 

Seven Steps to Prevent Cancer

 

പരിസ്ഥിതി മലിനമാക്കരുത്...

ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം , കഴിക്കുന്ന ഭക്ഷണം എന്നിവ ശുദ്ധമാകണമെങ്കില്‍ പരിസ്ഥിതി മലിനമാകാതെ സൂക്ഷിക്കണം. വാഹനങ്ങളുടെയും ഫാക്ടറികളുടെയും രാസവിഷപ്പുകയില്‍ നിന്നു കഴിയുന്നത്ര അകന്നു നില്‍ക്കുക. പ്ളാസ്റ്റിക് പോലുള്ള വസ്തുക്കള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്സിന്‍ വാതകം ഏറെ അപകടകാരിയാണ്. 

Seven Steps to Prevent Cancer

 

പുകവലി പാടില്ല...

ക്യാൻസർ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാന കാരണമാണ് പുകവലി. ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, മൂത്രാശയം, വൃക്ക, പാന്‍ക്രിയാസ് എന്നീ അവയവങ്ങളിലെ ക്യാന്‍സറുകളില്‍ പുകയില പ്രധാന കാരണമാണ്.

Seven Steps to Prevent Cancer

 

മദ്യം...

മദ്യം അമിതമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം, ശബ്ദപേടകാര്‍ബുദം, അന്നനാളകാന്‍സര്‍, കരള്‍ കാന്‍സര്‍ എന്നിവ കൂടുതലായി കാണുന്നു. മദ്യത്തോടൊപ്പം പുകവലിശീലം കൂടിയുണ്ടെങ്കില്‍ അപകടസാധ്യത പിന്നെയും കൂടുന്നു. അമിത മദ്യപാനികളില്‍ ലിവര്‍ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ലിവര്‍ സിറോസിസ് പിന്നീട് ക്യാൻസറിലേക്കും നയിച്ചേക്കാം.

Seven Steps to Prevent Cancer

 

മാംസ ഭക്ഷണം കുറയ്ക്കുക...

ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങിയ 'റെഡ് മീറ്റ്' ഇനത്തിൽപ്പെടുന്നവ അൽപം നിയന്ത്രിച്ച് മാത്രം കഴിക്കുക. ഇവയില്‍ ധാരാളം മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ വന്‍കുടല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുമത്രേ. മാത്രമല്ല, 'റെഡ്മീറ്റ്' ധാരാളമായി കഴിക്കുന്നത് പൊണ്ണത്തടിയിലേക്കും വഴിവയ്ക്കും. ഇതും ക്യാൻസർ പോലുള്ള രോഗങ്ങൾക്കുള്ള സാധ്യതകൾ വർധിപ്പിക്കുക തന്നെയാണ് ചെയ്യുക.

Seven Steps to Prevent Cancer


 

Follow Us:
Download App:
  • android
  • ios