അലര്‍ജിക്ക് ഇടയാക്കുന്ന തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ശ്വസനത്തിലൂടെ അകത്തുകടക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ചെറിയ ട്യൂബുകള്‍ സമ്മര്‍ദ്ദത്തിലാകുന്നു. ഇതോടെ ശ്വസനപ്രക്രിയയും തടസപ്പെടുന്നു. ഇങ്ങനെയാണ് ആത്സ്മ അറ്റാക്ക് സംഭവിക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ പലരിലും ആസ്ത്മാ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി പഠനം. തൊറാക്‌സ് എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ആസ്ത്മാ അറ്റാക്കുകള്‍ ഇക്കാലത്ത് കൂടിയെന്നും അത് ഗുരുതരസാഹചര്യങ്ങള്‍ക്ക് ഇടയാക്കിയെന്നുമാണ് പറയുന്നത്.
അടിസ്ഥാനപരമായി ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
അലര്‍ജിക്ക് ഇടയാക്കുന്ന തരത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ശ്വസനത്തിലൂടെ അകത്തുകടക്കുമ്പോള്‍ ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ചെറിയ ട്യൂബുകള്‍ സമ്മര്‍ദ്ദത്തിലാകുന്നു. ഇതോടെ ശ്വസനപ്രക്രിയയും തടസപ്പെടുന്നു. ഇങ്ങനെയാണ് ആത്സ്മ അറ്റാക്ക് സംഭവിക്കുന്നത്. ശ്വാസതടസം തന്നെയാണ് ഇതിന്‍റെയും പ്രധാന ലക്ഷണം. ശ്വാസം പുറത്തുവിടുമ്പോള്‍ ശബ്ദം, നിര്‍ത്താതെയുള്ള ചുമ, നെഞ്ചില്‍ സമ്മര്‍ദ്ദം, പെട്ടെന്ന് ശ്വാസമെടുക്കുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ ആസ്ത്മ അറ്റാക്കിന്റെ പ്രകടമായ ലക്ഷണങ്ങളാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ കുറച്ചതോടെ പലരും മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തു. ഇത് കൊവിഡ് മാത്രമല്ല, മറ്റ് പല ശ്വാസകോശ രോഗങ്ങള്‍ക്കും ഇടയാക്കി. കൊവിഡിനേക്കാള്‍ മറ്റു ശ്വാസകോശരോഗങ്ങളാണ് ആസ്ത്മ അറ്റാക്കുകളിലേക്ക് നയിച്ചതെന്നും പഠനത്തില്‍ പറയുന്നു.
ആസ്ത്മാ രോഗികളായ 2,312 പേരെ ആസ്പദമാക്കിയാണ് ക്യൂന്‍സ് മേരി സര്‍വകലാശാലയാണ് പഠനം നടത്തിയത്. 2020 നവംബറിനും 2022 ഏപ്രിലിനും ഇടയ്ക്കുള്ള വിവരങ്ങളും അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് ആണ് ആസ്ത്മാ അറ്റാക്കുകള്‍ വര്‍ധിച്ചതിന് കാരണമെന്ന് ക്യൂന്‍ മേരി സര്‍വകലാശാലയില്‍ ക്ലിനിക്കല്‍ പ്രൊഫസറും പഠനത്തിന് നേതൃത്വവും നല്‍കിയ അഡ്രിയാന്‍ മാര്‍ട്ടിനോ പറഞ്ഞു.
Also Read: മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...
