Asianet News MalayalamAsianet News Malayalam

എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കുന്നത് ചില രോഗങ്ങളുടെ ലക്ഷണവും ആകാം...

എന്തുകൊണ്ടെല്ലാം ഒരു വ്യക്തി എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കാം, ഇതിന് ഡോക്ടറെ കാണേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അത് എപ്പോള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

shaking legs always may be a symptom of certain diseases
Author
First Published Jan 31, 2024, 8:03 PM IST

കാലുകള്‍ ആട്ടുന്നു എന്നത് തീര്‍ത്തും സാധാരണമായൊരു കാര്യം തന്നെയാണ്. എന്നാല്‍ അധികമായി ഇതുതന്നെ ചെയ്യുന്നവരില്‍ ഒരുപക്ഷേ ചില അസുഖങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടാകാം. ഇതിന്‍റെ ഭാഗമായാകം ഈ കാല്‍ ആട്ടല്‍. 

ഇത്തരത്തില്‍ എന്തുകൊണ്ടെല്ലാം ഒരു വ്യക്തി എപ്പോഴും കാലുകള്‍ ആട്ടിക്കൊണ്ടിരിക്കാം, ഇതിന് ഡോക്ടറെ കാണേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ അത് എപ്പോള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

കാരണങ്ങള്‍...

മുകളില്‍ സൂചിപ്പിച്ചത് പോലെ പല സാഹചര്യങ്ങളില്‍ കാലുകള്‍ നിരന്തരം ആട്ടിക്കൊണ്ടിരിക്കുന്നതിലേക്ക് എത്താം. ഇതിലൊന്ന് 'റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം' ആണ്. ചിലര്‍ വെറുതെ ഒരു സംതൃപ്തിക്ക് വേണ്ടി കാലുകള്‍ ചലിപ്പിച്ചുകൊണ്ടിരിക്കും. എന്നാല്‍ പ്രമേഹം, ഗര്‍ഭധാരണം, പോഷകക്കുറവ് എന്നിങ്ങനെ ചില കാരണങ്ങള്‍ കൂടി ഇതിന് പിന്നിലുണ്ടാകാം. എന്തായാലും ബോധപൂര്‍വമാണ് ഈ കാലനക്കം. അതായത് വേണമെങ്കില്‍ ഇത് നിര്‍ത്താവുന്നതാണെന്ന്. ഈയൊരു അവസ്ഥയെ ആണ് 'റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം' എന്ന് വിളിക്കുന്നത്. 

ചിലരില്‍ ചില മരുന്നുകള്‍ കഴിക്കുന്നതിന്‍റെ ഭാഗമായും കാലില്‍ തുടര്‍ച്ചയായ ഇളക്കംകാണാം. ഇത് പക്ഷേ നിയന്ത്രിതമല്ല. അതായത് വ്യക്തിക്ക് ഇതിനെ കണ്‍ട്രോള്‍ ചെയ്യാൻ സാധിക്കില്ല. 

ഉത്കണ്ഠ (ആംഗ്സൈറ്റി) ഉള്ളവരില്‍ ഇതിന്‍റെ ഭാഗമായും കാലാട്ടല്‍ കാണാം. ഉത്കണ്ഠയുള്ളപ്പോള്‍ ശരീരത്തിന് ആവശ്യമില്ലാത്തപ്പോഴും 'അഡ്രിനാലിൻ' ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് കാലുകള്‍ എപ്പോഴും ആട്ടിക്കൊണ്ടിരിക്കുന്നതിന് പിന്നിലെ ഒരു കാരണം. 

മദ്യപാനം, അതുപോലെ ചില ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ചില പാനീയങ്ങള്‍ കഴിക്കുന്നത് എല്ലാം ഇത്തരത്തില്‍ കാലുകള്‍ ചലിപ്പിച്ചുകൊണ്ടേ ഇരിക്കുന്ന അവസ്ഥയിലേക്ക് നയിക്കാം. എന്നാലിത് താല്‍ക്കാലികമായിരിക്കും. പതിവായി ഇവ ഉപയോഗിക്കുകയാണെങ്കില്‍ മാത്രം ഈ അവസ്ഥയും പതിവാകാം.

ചില രോഗങ്ങളുള്ളവരില്‍ അതിന്‍റെ ഭാഗമായും എപ്പോഴും കാല്‍ ആട്ടിക്കൊണ്ടിരിക്കും. ഇതില്‍ പക്ഷേ നിയന്ത്രിതമായ ചലനങ്ങള്‍ അല്ല വരുന്നത്. മള്‍ട്ടിപ്പിള്‍ സെലറോസിസ്, പാര്‍ക്കിൻസണ്‍സ്, ഡിമെൻഷ്യ, എഡിഎച്ച്ഡി, ഹൈപ്പര്‍ തൈറോയിഡിസം ഒക്കെ ഇതിനുദാഹരണമാണ്. 

ഡോക്ടറെ കാണേണ്ടത്...

സാധാരണഗതിയില്‍ കാലുകള്‍ ആട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥ വിരസത, ആംഗ്സൈറ്റിയൊക്കെ മൂലമാണ്. ഇനി മറ്റ് കാരണങ്ങളാണോ എന്ന് മനസിലാക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ വേറെ ചില ലക്ഷണങ്ങള്‍ കൂടി നിരീക്ഷിക്കണം. 

നടക്കാനോ നില്‍ക്കാനോ പ്രയാസം, മൂത്രം പിടിച്ചുവയ്ക്കാൻ പ്രയാസം- അനിയന്ത്രിതമായി മൂത്രം പോകുന്ന അവസ്ഥ, അതുപോലെ മലവിസര്‍ജ്ജനത്തിനും കാത്തിരിക്കാൻ സാധിക്കാത്ത അവസ്ഥ, തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം, കാഴ്ച മങ്ങല്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണണം. 

Also Read:- ഹൃദയത്തിന് 'പണി' കിട്ടാതിരിക്കാൻ ഷുഗറും ബിപിയും കൊളസ്ട്രോളും ഉള്ളവര്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios